Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞണ്ട് ചാകര അറിഞ്ഞതോടെ കാലവർഷത്തെ പേടിച്ച് വീട്ടിലിരുന്നവരും കടലിലിറങ്ങി; വർഷങ്ങൾക്ക് ശേഷം തലശ്ശേരിയിലെ ഞണ്ടു ചാകരയിൽ ലഭിക്കുന്നത് നീലയും മഞ്ഞയും കാലോടുകൂടിയ കോലാച്ചി ഞണ്ടുകൾ

ഞണ്ട് ചാകര അറിഞ്ഞതോടെ കാലവർഷത്തെ പേടിച്ച് വീട്ടിലിരുന്നവരും കടലിലിറങ്ങി; വർഷങ്ങൾക്ക് ശേഷം തലശ്ശേരിയിലെ ഞണ്ടു ചാകരയിൽ ലഭിക്കുന്നത് നീലയും മഞ്ഞയും കാലോടുകൂടിയ കോലാച്ചി ഞണ്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കടപ്പുറത്ത് ഞണ്ട് ചാകര അറിഞ്ഞതോടെ മഴയെ തുടർന്ന് കടലിൽ ഇറങ്ങാൻ മടിച്ച തൊഴിലാളികളും വള്ളങ്ങളുമായി കടലിൽ ഇറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോഡ് കണക്കിന് ഞണ്ടുകളാണ് ഇവിടെ നിന്ന് മൽസ്യ ബന്ധനത്തിന് പോയ തൊഴിലാളികൾ പിടിച്ചു കൊണ്ടുവന്നത്. വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിൽ ഞണ്ടിന്റെ ചാകര ഉണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളിൽ കരയോട് കൂടുതൽ അടുത്ത് ഞണ്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

കരയിൽ നിന്ന് ഏറെ അകലെയല്ലാതെ പാറക്കൂട്ടങ്ങൾക്കടുത്ത് ഞണ്ടിന്റെ ചാകര. വലിയ ഞണ്ടുകളാണു തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത്. നീലയും മഞ്ഞയും കാലോടുകൂടിയ കോലാച്ചി ഞണ്ടാണു ഈ സീസണിൽ ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 270 മുതൽ 320 രൂപയ്ക്ക് വരെ വിറ്റ ഞണ്ട് ഇന്നലെ 170 രൂപയ്ക്കാണ് വിറ്റത്. ഇന്നലെ പോയവർക്കെല്ലാം നല്ല പോലെ ഞണ്ടു കിട്ടിയതായി തൊഴിലാളികൾ പറഞ്ഞു. വൈകിട്ട് ഒട്ടേറെ ലോറികളിലായി ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഞണ്ട് കയറ്റി പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP