Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെയാണ് ശരിക്കുള്ള ഇമെയിലും തട്ടിപ്പ് ഇമെയിലും തിരിച്ചറിയുന്നത്? ബാങ്കുകളുടെ പേരിലും വ്യക്തികളുടെ പേരിലും ഇമെയിൽ തട്ടിപ്പ് പെരുകുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

എങ്ങനെയാണ് ശരിക്കുള്ള ഇമെയിലും തട്ടിപ്പ് ഇമെയിലും തിരിച്ചറിയുന്നത്? ബാങ്കുകളുടെ പേരിലും വ്യക്തികളുടെ പേരിലും ഇമെയിൽ തട്ടിപ്പ് പെരുകുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഓരോദിവസവും പുറത്തുവരുന്നത് പലയിനം സാമ്പത്തിക തട്ടിപ്പുകളുടെ കഥകളുമായാണ്. ഇമെയിലിലും എസ്.എം.എസിലും വ്ാട്‌സാപ്പിലും വരുന്ന സന്ദേശങ്ങളിൽ അത്യാകർഷകമായ വാഗ്ദാനങ്ങളാണ് നിറയെ. ഇതിന്റെ പിന്നാലെ പോകുന്നവർ മിക്കവരും തട്ടിപ്പിനിരയാകുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, തട്ടിപ്പ് ഇമെയിലും ശരിക്കുള്ള ഇമെയിലും തിരിച്ചറിയാനുള്ള ഈ വഴികൾ അറിഞ്ഞിരിക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. അതിനുള്ള ചില പൊടിക്കൈകളാണ് ഇവിടെപ്പറയുന്നത്.

ലണ്ടൻ സിറ്റി പൊലീസിന്റെ കണക്കുപ്രകാരം, തട്ടിപ്പി ഇമെയിലുകൾ സംബന്ധിച്ച് അവർക്ക് ഒരുമാസം 24,000-ത്തോളം പരാതികൾ ലഭിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി ബ്രിട്ടീഷുകാർക്ക് ദിവസം ഒരു ദശലക്ഷം പൗണ്ടെങ്കിലും നഷ്ടമാകുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പൊലീസുദ്യോഗസ്ഥനായ മാക്‌സ് ബ്രൂസ് പറഞ്ഞു. പരാതികൾ വിശകലനം ചെയ്ത് പൊലീസ് തയ്യാറാക്കിയ നിർദേശങ്ങളാണ് തട്ടിപ്പ് ഇമെയിൽ കണ്ടെത്താൻ നമ്മെ സഹായിക്കുന്നത്.

ടാക്‌സ് റിട്ടേൺ കിട്ടാനുണ്ടെന്നും അതിന് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടുമാണ് ചില ഇമെയിലുകൾ വരാറുള്ളത്. കാർഡ് സംബന്ധിച്ച വിവരങ്ങൾ മെയിൽ കിട്ടുന്ന ദിവസംതന്നെ നൽകണമെന്നായിരിക്കും അതിലുണ്ടാവുക. ആ തിടുക്കം തന്നെ സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്ന് മാക്‌സ് ബ്രൂസ് പറയുന്നു. ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്യാൻ എച്ച്എംആർസി ഇത്രയും തിടുക്കം കാണിക്കില്ലെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.

ഇമെയിൽ അയക്കുന്നയാളുടെ മേൽവിലാസവും തട്ടിപ്പ് തിരിച്ചറിയാൻ സഹായിക്കും. നീളമേറിയതും ദുർഘടം പിടി്ച്ചതുമായ ഇമെയിൽ വിലാസം കണ്ടുതന്നെ അത് ഒറിജിനലയാണോ വ്യാജനാണോ എന്ന് തിരിച്ചറിയാനാകും. മിക്ക ഇമെയിലുകളും ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനാകും ആവശ്യപ്പെടുക. ഒരുകാരണവശാലും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നുപോകാൻ പോലും ഈയൊരു ക്ലിക്ക് മതിയാകുമെന്ന് അദ്ദേഹം പറയുന്നു.

തട്ടിപ്പുകാരെ പ്രതിരോധിക്കുക മാത്രമാണ് ഇന്നത്തെക്കാലത്ത് ഏകമാർഗം. അതിന് സ്വയം സുരക്ഷ നേടുകയാണ് വേണ്ടത്. നിങ്ങളുടെ കംപ്യൂട്ടറിന്റെ ആന്റി വൈറസ് അപ്‌ഡേറ്റാക്കുകയാണ് അതിലൊരു മാർഗം. ഓൺലൈനായി പണമിടപാടുകൾ നടത്തുന്നുണ്ടെങ്കിൽ, അത് ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രം നടത്തുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ചും ബാങ്കിങ് ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകളുടെ ആപ്പുകളും മറ്റും ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും മാക്‌സ് ബ്രൂസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP