Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ

ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് രാജ്യത്തെങ്ങും അസഹിഷ്ണുത പെരുകുന്നു എന്നാണ്. മുഖ്യമന്ത്രി പറഞ്ഞ കാര്യത്തിന്റെ പൊരുൾ മനസിലാക്കിയാൽ ആ വാക്കുകൾ ആദ്യം ഉൾക്കൊള്ളേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിക്കാരും സൈബർ പോരാളികളുമാണ്. പിണറായി സർക്കാറിനെ വിമർശിച്ചാൽ അതിന്റെ പേരിൽ സൈബർ ലോകത്തു ഉറഞ്ഞു തുള്ളുന്നവരാണ് ഒരു കൂട്ടം സഖാക്കൾ. ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ചിത്രങ്ങൾ മോർഫ് ചെയ്തുമൊക്കെ ഇക്കൂട്ടർ അപമാനിക്കും. ഏറ്റവും ഒടുവിൽ, സൈബർ ആക്രമണത്തിന് ഇരയായത് സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ നടൻ ധർമ്മജൻ ബൊൾഗാട്ടിയാണ്.

കഴിഞ്ഞ പ്രളയത്തിൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടായി എന്നു തുറന്നു പറഞ്ഞതാണ് ഇദ്ദേഹത്തെ സൈബർ പോരാളികളുടെ കണ്ണിലെ കരടാക്കിയത്. റിപ്പോർട്ടർ ടിവിയുടെ ചാനൽ ചർച്ചക്കിടെയാണ് ധർമ്മജൻ ബൊൾഗാട്ടി സർക്കാർ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടിയത്. സർക്കാറിന് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടു പോലും കഴിഞ്ഞ പ്രളയക്കെടുതിയിൽ അകപെട്ടവർക്ക് പണം ലഭിക്കുന്നില്ലെന്നാണ് ധർമ്മജൻ ചൂണ്ടിക്കാട്ടിയത്. ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് പണം ലഭിക്കുന്നില്ല. ഞാൻ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎൽഎമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടർ, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.- ധർമ്മജൻ ചൂണ്ടിക്കാട്ടി.

ഞാൻ ഒരു പൈസപോലും ഇതിൽനിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവർ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുള്ള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നൽകാമായിരുന്നില്ലേ എന്ന്. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. ധർമ്മജൻ പറഞ്ഞു. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവർ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎൽഎമാരുമുണ്ട്. ഇവർക്ക് ചെയ്യാൻ സാധിക്കുന്നില്ലേ. ധർമജൻ ചോദിച്ചു.

ചാനൽ ചർച്ചയിൽ പരസ്യമായി ഈ ചോദ്യം ഉന്നയിച്ചതാണ് ധർമ്മജനെ ശരിവെച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. പ്രളയദുരിതാശ്വാസത്തിന് നൽകിയ അപേക്ഷ ചാക്കിൽകെട്ടി തള്ളിയ സംഭവങ്ങളും ചൂണ്ടിക്കാട്ടി. നിരവധി പേർ ധർമ്മജന്റെ സമാന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഇതിന് മറുപടിയായി സൈബർ ലോകത്ത് അദ്ദേഹത്തെ പച്ചെത്തെറി വിളിച്ചു കൊണ്ടുള്ള പ്രതികരണമാണ് ഉണ്ടായത്. ധർമ്മജൻ ദിലീപിന്റെ സുഹൃത്തായതു കൊണ്ടാണ് ഈ കുപ്രചരണവുമായി രംഗത്തുവന്നതെന്നാണ് സിപിഎം സൈബർ അനുയായികൾ ഉന്നയിക്കുന്ന ആക്ഷേപം.

അന്ന് ഏട്ടനെ അറസ്റ്റ് ചെയ്തതിലുള്ള രോഷമാണോ ഈ തകർത്ത് പൊട്ടുന്ന കുരുക്കൾ? എന്നു ചോദിച്ചു കൊണ്ടാണ് സൈബർ ലോകത്ത് വിമർശനം ഉയരുന്നത്. നിന്നെ എടുത്തോളാം.. എന്നുള്ള ഭീഷണികളാണ് എങ്ങും. അതേസമയം ഈ ഭീഷണികൾക്ക് ചെവികൊടുക്കാതെ നിരവധി പേർ ധർമ്മജനെ അനുകൂലിച്ചു കൊണ്ടു രംഗത്തുവന്നു. സത്യം വിളിച്ചു പറയുകയാണ് ധർമ്മജൻ ചെയ്തത് എന്നാണ് ധർമ്മജനെ അനുകൂലിക്കുന്നർ പറയുന്നത്. അദ്ദേഹം ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് താനും.

ധർമ്മജൻ അഭിനയിക്കുന്ന 'ധമാക്ക'യുടെ അണിയറ പ്രവർത്തകരും സുഹൃത്തുക്കളും തൃശൂർ പ്രസ്‌ക്ലബും ചേർന്ന് 6 ലക്ഷം രൂപയുടെ സാധനങ്ങൾ ക്യാംപുകളിലേക്കു കൊടുത്തിട്ടുണ്ട്. 'ധർമൂസ് ഫിഷ് ഹബി'ന്റെ പതിനൊന്നു ഷോപ്പുകളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ ലഭിക്കുന്ന സാധനങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കുമെന്നും ധർമ്മജന് അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP