Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജവഹർലാൽ നെഹ്രുവിനേക്കാളും ഇന്ദിരാ ഗാന്ധിയേക്കാളും വാജ്‌പേയിയേക്കാളും ജനപ്രിയനായ പ്രധാനമന്ത്രിയാണോ മോദി? ഇന്ത്യാ ടുഡേ - കാർവി ഇൻസൈറ്റ് സർവേഫലത്തിൽ മുൻഗാമികളെ കടത്തിവെട്ടി നരേന്ദ്ര മോദി; കോൺഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങൾ അടുത്ത കാലത്തെങ്ങും പൂവണിയില്ല; പ്രിയങ്കയ്ക്ക് മാത്രമേ മുങ്ങുന്ന കപ്പലായ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയൂ; രാഹുൽ ഗാന്ധിയേക്കാൾ പ്രതിപക്ഷ മുഖമാകാൻ മമതാ ബാനർജിക്ക് കഴിയും; മൂഡ് ഒഫ് ദി നേഷൻ സർവേ ഫലങ്ങൾ ഇങ്ങനെ

ജവഹർലാൽ നെഹ്രുവിനേക്കാളും ഇന്ദിരാ ഗാന്ധിയേക്കാളും വാജ്‌പേയിയേക്കാളും ജനപ്രിയനായ പ്രധാനമന്ത്രിയാണോ മോദി? ഇന്ത്യാ ടുഡേ - കാർവി ഇൻസൈറ്റ് സർവേഫലത്തിൽ മുൻഗാമികളെ കടത്തിവെട്ടി നരേന്ദ്ര മോദി; കോൺഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങൾ അടുത്ത കാലത്തെങ്ങും പൂവണിയില്ല; പ്രിയങ്കയ്ക്ക് മാത്രമേ മുങ്ങുന്ന കപ്പലായ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയൂ; രാഹുൽ ഗാന്ധിയേക്കാൾ പ്രതിപക്ഷ മുഖമാകാൻ മമതാ ബാനർജിക്ക് കഴിയും; മൂഡ് ഒഫ് ദി നേഷൻ സർവേ ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകം ആദരിക്കുന്ന രാഷ്ട്ര നേതാക്കളുടെ സ്ഥാനത്താണ് മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവിനെയും ഇന്ദിരാഗാന്ധിയെയും കണക്കാക്കുന്നത്. ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശിൽപ്പികളാണ് ഇവരെന്ന് തന്നെ പറയേണ്ടി വരും. ശാസ്ത്ര സാങ്കേതിക രംഗത്ത് അടക്കം ഇന്ത്യയുടെ ഇന്നത്തെ കുതിപ്പിന്റെ യഥാർത്ഥ അവകാശികളാണ് ഈ കോൺഗ്രസ് പ്രധാനമന്ത്രിമാർ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നത്തെ യുവതലമുറയ്ക്ക് അടക്കം ഏറ്റവും മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമായി പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. ജവഹർലാൽ നെഹ്രുവിനേക്കാളും ഇന്ദിരാ ഗാന്ധിയേക്കാളും വാജ്‌പേയിയേക്കാളും ജനപ്രിയനായ പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ഒരു സർവേയിലെ ഫലം.

ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റും ചേർന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷൻ സർവേയിലാണ് മുൻ പ്രധാനമന്ത്രിമാരെയെല്ലാം നരേന്ദ്ര മോദി കടത്്തിവെട്ടിത്. സർവേയിൽ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേരുടെ വോട്ടുകൾ നേടിയ ഇന്ദിരാ ഗാന്ധിയാണ് തൊട്ടു പിന്നിൽ. അടൽ ബിഹാരി വാജ്‌പേയിക്ക് പോലും 11 ശതമാനം വോട്ടും ലഭിച്ചു മൂന്നാം സ്ഥാനത്താണ്. ജവഹർലാൽ നെഹ്രു നാലാം സ്ഥാനത്തായപ്പോൾ രാജീവ് ഗാന്ധിയും ലാൽ ബഹദൂർ ശാസ്ത്രീയുമെല്ലാം പിന്നാലാണ്. മന്മോഹൻ സിംഗിനെ പിന്തുണച്ചവർ അഞ്ച് ശതമാനം പേരാണ്.

അതേസമയം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്നതിന് മുമ്പാണ് തങ്ങൾ ഈ സർവേ സംഘടിപ്പിച്ചതെന്നും ഇന്ത്യാ ടുഡേ അധികൃതർ വ്യക്തമാക്കി. മോദി സർക്കാറിന്റെ ധൈര്യത്തെ പുകഴ്‌ത്തിയ സംഭവമാണ് കാശ്മീർ നടപടി. 2016 മുതൽ നരേന്ദ്ര മോദിയുടെ ജനപ്രിയത വർദ്ധിച്ചു വരികയാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിലെ 194 അസംബ്ലി മണ്ഡലങ്ങളിലാണ് സർവേ നടത്തിയതെന്നാണ് ഇന്ത്യാ ടുഡേ അവകാശപ്പെടുന്നത്.

അതേസമയം സർവേയിലെ സൂചനകൾ കോൺഗ്രസിന് അത്ര നല്ല സൂചനയല്ല നൽകുന്നത്. നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ മുഖമാകാൻ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പകരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മതിയെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങൾക്ക് തിരിച്ചടിയാകുന്ന ഫലം വ്യക്തമായത്. സർവേയിൽ പങ്കെടുത്ത 19 ശതമാനം പേരും രാഹുൽ ഗാന്ധിക്ക് പകരം മമതാ ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കണമെന്ന് അഭിപ്രായപ്പെട്ടു.

അഖിലേഷ് യാദവ് (12 ശതമാനം), അരവിന്ദ് കേജ്രിവാൾ (12 ശതമാനം), നവീൻ പട്‌നായിക്ക് (11 ശതമാനം), ശരത് പവാർ (11 ശതമാനം), ജഗൻ മോഹൻ റെഡ്ഡി (9), മായാവതി (8 ശതമാനം), കെ.ചന്ദ്രശേഖർ റാവു (6 ശതമാനം) എന്നിവരും മമതാ ബാനർജിക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 18 എണ്ണത്തിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് മമതാ ബാനർജി ദേശീയ തലത്തിലെ പ്രധാന നേതാവായി വളർന്നത്.

വിവിധ വിഷയങ്ങളിൽ ബിജെപിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതും മമതാ ബാനർജിക്ക് ഗുണകരമായി.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ തകർച്ചയിൽ നിന്നും കരകയറ്റാൻ പ്രിയങ്ക ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും സർവേയിൽ പറുയന്നുണ്ട്. സർവ്വേയിൽ പങ്കെടുത്തവരിൽ 50 ശതമാനം കരുതുന്നത് കോൺഗ്രസ് വൻതകർച്ചയെ നേരിടുകയാണെന്നാണ്. 37 ശതമാനം മറിച്ച് ചിന്തിക്കുന്നു. 13 ശതമാനം പേർക്ക് ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മാസങ്ങൾക്ക് ശേഷം സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു. ഇതിനെ കുറിച്ചും ആളുകൾ സർവ്വേയിൽ പ്രതികരിച്ചു. 15 ശതമാനം പേർ കരുതുന്നത് പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയൂ എന്നാണ്. 11 ശതമാനം പേർ രാഹുൽ ഗാന്ധിയെ പിന്തുണക്കുമ്പോൾ 7 ശതമാനം പേരാണ് സോണിയാ ഗാന്ധിക്ക് കോൺഗ്രസിനെ ശരിയായ ദിശയിൽ നയിക്കാൻ സാധിക്കും എന്ന് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP