Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 24 -ന് ബാംപ്ടനിൽ

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 24 -ന് ബാംപ്ടനിൽ

ജോയിച്ചൻ പുതുക്കുളം

ബ്രാംപ്ടൺ: ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിൽ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോടെയാണ് ഈ വള്ളംകളിയെ കാത്തിരിക്കുന്നത്. ആലപ്പുഴയുടെ ആവേശവും ,പായിപ്പടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൗഡിയും കോർത്തിണക്കിയ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ബ്രാംപ്ടൻ ജലോത്സവം എന്നപേരിൽ പ്രവാസികളുടെ അത്മഭിമാനമായി തല ഉയർത്തി നിൽക്കുന്നു. പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി ആണ് കഴിഞ്ഞ പത്തു വർഷമായി കാനഡയിൽ നടന്നു വരുന്ന ഈ വള്ളംകളി.

പത്താമത് വർഷം നടത്തുന്ന ഈ വള്ളംകളിയിൽ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അധികാരികളും പങ്കെടുക്കുന്നതാണ്. വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു .

വിവിധ ടീമുകൾ രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞതായി കൺവീനർ ബിനു ജോഷ്വാ അറിയിച്ചു. വള്ളപാട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കാണികൾക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് എന്നു സമാജം എന്റർട്ടൈന്മെന്റ്റ് കൺവീനർ സണ്ണി കുന്നംപിള്ളിൽ അറിയിച്ചു. മ്രനോജ് കരത്തായാണ് വള്ളംകളിയുടെ കഴിഞ്ഞ പത്തു വർഷമായുള്ള പ്രധാന സ്പോൺസർ. മനോജ് കാരത്തയിക്കും മറ്റു എല്ലാ സ്പോൺസര്മാർക്കും ഫിനാൻസ് കമ്മറ്റിക്കു വേണ്ടി ഷിബു ചെറിയാൻ ജോസഫ് പുന്നശ്ശേരി തുടങ്ങിയവർ നന്ദി അറിയിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുമെന്നും. രാവിലെ കൃത്യം പത്തുമണിക്ക് മത്സരങ്ങൾ ആരംഭിക്കുമെന്നും റേസ് കമ്മറ്റി അംഗങ്ങളായ ആയ ഗോപകുമാർ നായർ, തോമസ് വർഗീസ്, മജു മാത്യു എന്നിവർ അറിയിച്ചു.

ബ്രംപ്ടൻ മേയർ പാട്രിക്ക് ബ്രൗൺ , ബ്രംപ്ടൻ എം പി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആയ ടോം വർഗീസ്, ജോബ്സൺ ഈശോ തുടഞ്ഞിയവരുടെ നേത്രത്വത്തിൽ വിവിധ ജലോത്സവ കമ്മിറ്റികൾ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിവിധ ക്ഷണിതാക്കൾ ഈ മഹാ മാമാങ്കത്തിന് സാക്ഷികൾ ആകാൻ എത്തുമെന്ന് സമാജം ജനറൽ സെക്രട്ടറി ലതാമേനോൻ, സമാജം ജോയിന്റ് സെക്രട്ടറി ഊമ്മൻ ജോസഫ് എന്നിവർ അറിയിച്ചു.

ഭക്ഷണത്തിനായി തട്ടുകട ഉണ്ടായിരിക്കുമെന്ന് മത്തായി മാത്തുള്ള അറിയിച്ചു. മത്സരങ്ങൾക്ക് എല്ലാ വിഭാഗം ആളുകളുടെയും പൂർണ്ണ സഹകരണമാണ് ലഭിക്കുന്നതെന്നു കൺവീണർമാരായ സഞ്ജയ് മോഹൻ, ഡേവിസ് ജോസഫ് എന്നിവർ അറിയിച്ചു. പത്താമത് വാർഷിക സുവനീർ അന്നേ ദിവസിപ്രകാശനം ചെയ്യുമെന്നു സുവനീർ എഡിറ്റർ ഫാസിൽ മുഹമ്മദ് അറിയിച്ചു.

വെബ്സൈറ്റ്: www.BramptonBotarace.ca

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP