Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പക്ഷിക്കൂട്ടത്തിലിടിച്ച് ചിറകിന് തീ പിടിച്ചു; എഞ്ചിൻ തകരാറ് മനസ്സിലാക്കി കൺമുമ്പിൽ കണ്ടിടത്ത് വിമാനം ലാൻഡ് ചെയ്യിച്ച് 'റെമൻസ്‌കിലെ മഹാത്ഭുതം'; 233 പേരുടെ ജീവൻ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ ശേഷം കോക്പിറ്റിൽ തിരിച്ചെത്തി ഫോൺ ചെയ്തത് ഭാര്യയെ; മോസ്‌കോയിൽ ദുരന്തമൊഴിവാക്കിയത് പൈലറ്റ് ദാമിർ യുസുപോവിന്റെ ആത്മധൈര്യം

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പക്ഷിക്കൂട്ടത്തിലിടിച്ച് ചിറകിന് തീ പിടിച്ചു; എഞ്ചിൻ തകരാറ് മനസ്സിലാക്കി കൺമുമ്പിൽ കണ്ടിടത്ത് വിമാനം ലാൻഡ് ചെയ്യിച്ച് 'റെമൻസ്‌കിലെ മഹാത്ഭുതം'; 233 പേരുടെ ജീവൻ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ ശേഷം കോക്പിറ്റിൽ തിരിച്ചെത്തി ഫോൺ ചെയ്തത് ഭാര്യയെ; മോസ്‌കോയിൽ ദുരന്തമൊഴിവാക്കിയത് പൈലറ്റ് ദാമിർ യുസുപോവിന്റെ ആത്മധൈര്യം

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: 'റെമൻസ്‌കിലെ മഹാത്ഭുതം'- റഷ്യയിൽ 233 യാത്രക്കാരുമായി പറന്നുയർന്ന വിമാനം അപകടമൊഴിവാക്കാൻ പാടത്തിറക്കി പൈലറ്റ് താരമാവുകയാണ്. വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ പക്ഷി ഇടിച്ചതിനെ തുടർന്നാണ് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം പറത്തിയ പൈലറ്റ് ദാമിർ യുസുപോവ് താരമാവുകയാണ്

എൻജിൻ തകരാറിനെത്തുടർന്ന് മോസ്‌കോയുടെ തെക്ക് കിഴക്കൻ ഭാഗത്തെ കൃഷിപ്പാടത്താണു യുറൽ എയലൈൻസിന്റെ എയർബസ് 321 ഇറക്കിയത്. ക്രിമിയയിലെ സിംഫറോപോളിലേക്കു പോകേണ്ട വിമാനമായിരുന്നു ഇത്. വിമാനം പറന്നുയർന്ന സുകോവ്‌സ്‌കി രാജ്യാന്തര വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മാത്രം ദൂരം പിന്നിട്ടപ്പോഴായിരുന്നു വിമാനത്തിന്റെ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചതാണ് പ്രശ്‌നമായത്. രണ്ട് ചിറകിലും പക്ഷി ഇടിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ ഒരു എഞ്ചിൻ കത്തി. മറ്റേത് പ്രവർത്തന ക്ഷമവുമായി. രണ്ടും കൽപ്പിച്ച് പാടത്ത് വിമാനം ഇറക്കി. സംഭവത്തിൽ 23 പേർക്കു പരുക്കേറ്റതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിന് അപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല.

ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുതത്തിനാണ് കഴിഞ്ഞ ദിവസം റഷ്യക്കാർ സാക്ഷിയായത്. ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ കൃഷി നിലത്തിൽ ഒരു വിമാനം പറന്നിറങ്ങി. ഉടൻ തന്നെ വിമാനത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. ഇത്തരമൊരു കാഴ്ച അന്നുവരെ അവർ കണ്ടുകാണില്ലെന്ന് തീർച്ച. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പക്ഷിക്കൂട്ടത്തിലിടിച്ചതാണ് വിമാനം പാടത്തിറക്കാൻ കാരണമായത്. മോസ്‌കോയ്ക്ക് സമീപം സുക്കോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയാണ് വിമാനം ഇറക്കിയ കൃഷിസ്ഥലം.

എഞ്ചിനിലെ തീ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വിമാനം തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിച്ചു. വിമാനത്താവളത്തിലേക്ക് മടങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് രണ്ടാം എഞ്ചിനും നിലച്ചെന്ന് മനസ്സിലായത്. ഇതോടെ അടിയന്തര ലാൻഡിങ് കൺമുമ്പിൽ. വിമാനം നിലത്ത് എത്തിയ ശേഷം പുറത്തിറങ്ങി പരിശോധന. വീണ്ടും തിരിച്ച് കോക്പിറ്റിൽ പോയി ഭാര്യയെ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയാണ് പൈലറ്റ് ചെയ്തത്. തന്നെ ഹീറോയാക്കുന്നതിനോടും പൈലറ്റ് ദാമിർ യുസുപോവിന് താൽപ്പര്യമില്ല. താൻ തന്റെ ജോലി ചെയ്തുവെന്ന് വിശദീകരിക്കുകയാണ് ഇയാൾ.യ ഏതായാലും റഷ്യയുടെ പുതിയ ദേശീയ ഹീറോയാണ് ഈ 41കാരൻ.

'റെമൻസ്‌കിലെ മഹാത്ഭുതം' എന്നാണ് റഷ്യൻ മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. വിമാനം പറത്തിയ പൈലറ്റ് ദാമിർ യുസുപോവ് 'നായകനാണെന്ന്' റഷ്യൻ മാധ്യമമായ കോംസ്‌മോൽക്യ പ്രവ്ദ വിശേഷിപ്പിച്ചു. 233 ജീവനുകളെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. തകരാറിലായ എൻജിനുമായി വിമാനം ഏറെ വൈദഗ്ധ്യത്തോടെയാണ് അദ്ദേഹം കൃഷിസ്ഥലത്ത് ഇറക്കിയതെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ ഓഫ് ആയതായി റഷ്യ സിവിൽ ഏവിയേഷൻ അഥോറിറ്റി വക്താവ് പ്രതികരിച്ചു.

വിമാനം പറന്നുയർന്ന ഉടൻതന്നെ ആടിയുലയാൻ തുടങ്ങിയതായി ഒരു യാത്രക്കാരൻ റഷ്യൻ മാധ്യമത്തോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ പരുക്ക് ഗുരുതരമാണെന്നു പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP