Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ബന്ധിപ്പിക്കുന്നത് ആധാറുമായി; 12 അക്ക ആധാറുമായി തിരിച്ചറിയൽ കാർഡിനെ ബന്ധിപ്പിക്കുന്നതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിയമമന്ത്രാലയത്തോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ബന്ധിപ്പിക്കുന്നത് ആധാറുമായി; 12 അക്ക ആധാറുമായി തിരിച്ചറിയൽ കാർഡിനെ ബന്ധിപ്പിക്കുന്നതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിയമമന്ത്രാലയത്തോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കണം. ഇതിനായി 1950 ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്ന് കമ്മീഷൻ പറയുന്നു. എന്നാൽ തിരച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിർബന്ധമല്ലെന്ന നിലപാടായിരുന്നു കമ്മീഷൻ മുമ്പ്. 2016 ൽ എ.കെ. ജോതി തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റതിന് ശേഷമാണ് ഈ നിലപാടിൽ മാറ്റമുണ്ടായത്. നിലവിൽ 32 കോടിയോളം ആളുകൾ ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്.

2015 ൽ സ്വന്തം ഇഷ്ടപ്രകാരം വ്യക്തികൾക്ക് വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാമെന്ന ഒരു വ്യവസ്ഥ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നു. അതിനുശേഷം 32 കോടി പേരാണ് ഐഡി ആധാറുമായി ബന്ധിപ്പിച്ചത്. എന്നാൽ ഈ വ്യവസ്ഥ പിന്നീട് സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കല്ലാതെ മറ്റ് ഒരുകാര്യത്തിലും ആധാർ നിർബന്ധിതമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി 2015 ൽ ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP