Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ നിയന്ത്രണങ്ങളിൽ ഇളവ്; സർക്കാർ ഓഫീസുകൾ വെള്ളിയാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിക്കും; സ്‌കൂളുകളും കോളേജുകളും അടുത്താഴ്ച തുറക്കും; വീട്ടുതടങ്കലിൽ വച്ചവരെ വിട്ടയയ്ക്കുന്നത് പരിശോധിച്ചുവരുന്നു; ടെലിഫോൺ കണക്റ്റിവിറ്റി പുനഃ സ്ഥാപിക്കുക ഘട്ടംഘട്ടമായി; ലാൻഡ് ലൈനുകൾ ആഴ്ചാവസാനത്തോടെയെന്ന് ചീഫ് സെക്രട്ടറി; തീവ്രവാദ ഭീഷണി മൂലം മൊബൈൽ കണക്റ്റിവിറ്റി സാവധാനം മാത്രം

കശ്മീരിൽ നിയന്ത്രണങ്ങളിൽ ഇളവ്; സർക്കാർ ഓഫീസുകൾ വെള്ളിയാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിക്കും; സ്‌കൂളുകളും കോളേജുകളും അടുത്താഴ്ച തുറക്കും; വീട്ടുതടങ്കലിൽ വച്ചവരെ വിട്ടയയ്ക്കുന്നത് പരിശോധിച്ചുവരുന്നു; ടെലിഫോൺ കണക്റ്റിവിറ്റി പുനഃ സ്ഥാപിക്കുക ഘട്ടംഘട്ടമായി; ലാൻഡ് ലൈനുകൾ ആഴ്ചാവസാനത്തോടെയെന്ന് ചീഫ് സെക്രട്ടറി; തീവ്രവാദ ഭീഷണി മൂലം മൊബൈൽ കണക്റ്റിവിറ്റി സാവധാനം മാത്രം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു-കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി ചീഫ് സെക്രട്ടറി.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ നീക്കുക. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെട്ടതായും ഒരുജീവൻ പോലും അതിന് ശേഷം നഷ്ടപ്പെട്ടിട്ടില്ലെന്നും ബി.വി.ആർ.സുബ്രഹ്മണ്യം പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾ ഘട്ടംഘട്ടമായി സാധാരണനിലയിലാക്കും.

സർക്കാർ ഓഫീസുകൾ വെള്ളിയാഴ്ച മുതൽ പൂർണമായി പ്രവർത്തിക്കും. മേഖല തിരിച്ച് സ്‌കൂളുകളും കോളേജുകളും അടുത്താഴ്ച തുറക്കും. വീട്ടതടങ്കലിൽ വച്ചവരെ വിട്ടയയ്ക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. ക്രമസമാധാനം വിലയിരുത്തിയ ശേഷമാകും തീരുമാനങ്ങളെടുക്കുക. ഓഗസ്റ്റ് അഞ്ചിന് ശേഷം നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള, പിഡിപിയുടെ മെഹ്ബൂബ മുഫ്തി എന്നിവരടക്കം പല നേതാക്കളും വീട്ടുതടങ്കലിലാണ്.

പൊതുഗതാഗതം സാധാരണ നിലയിലാകും. വാർത്താവിനിമയ സംവിധാനങ്ങൾ ക്രമേന മെച്ചപ്പെടുത്തും. ടെലിഫോൺ ലൈനുകൾ ആഴ്ചാവസാനത്തോടെ വീണ്ടും പ്രവർത്തിച്ചുതുടങ്ങും. ടെലികോം കണക്റ്റിവിറ്റി പൂർണമായി തടസ്സപ്പെട്ടത് താഴ് വരയിലും പുറത്തും അസംതൃപ്തി വളർത്തിയിരുന്നു, തീവ്രവാദ ഭീഷണി കണക്കിലെടുത്ത് മൊബൈൽ കണക്റ്റിവിറ്റി പൂർണമായി പുനഃ സ്ഥാപിക്കാൻ വൈകും. മൊബൈലുകൾ ഉപയോഗിച്ചാണ് തീവ്രവാദ സംഘങ്ങൾ ആളെ കൂട്ടുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആദ്യം ലാൻഡ് ലൈൻ പുനഃ സ്ഥാപിച്ച ശേഷം ഘട്ടം ഘട്ടമായി മാത്രമേ മൊബൈൽ കണക്റ്റിവിറ്റി പുനഃ സ്ഥാപിക്കുകയുള്ളു.

22 ജില്ലകളിൽ 12 ഉം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അഞ്ച് ജില്ലകളിൽ രാത്രികാല നിയന്ത്രണങ്ങൾ പരിമിതമായി ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും സമാധാനം കൈവരിക്കുന്നതിനും നടപടികളെടുത്തിരുന്നു. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളുടെ ലക്ഷ്യം ഭയം വിതയ്ക്കുകയും വികസനം തടസ്സപ്പെടുത്തുകയുമായിരുന്നു.

അതേസമയം, അനുച്ഛേദം 370 എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും നാഴികക്കല്ലായ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നേരത്തെ, കശ്മീരിലെ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി നീക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കശ്മീർ ടൈംസ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് നിയന്ത്രണങ്ങൾ ഇല്ല. പത്രത്തിന്റെ ജമ്മുഎഡിഷൻ ദിവസേന പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയിൽ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP