Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹപ്രവർത്തകന്റെ മരണത്തിൽ മനം നൊന്ത് പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

സഹപ്രവർത്തകന്റെ മരണത്തിൽ മനം നൊന്ത് പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

പി പി ചെറിയാൻ

ന്യൂയോർക്ക്: കഴിഞ്ഞ ഏപ്രിൽ മാസം ആത്മഹത്യ ചെയ്ത ന്യൂയോർക്ക് പൊലീസ് ഓഫീസർ കെവിൻ പ്രിസ്സിന്റെ മരണത്തിൽ മനംനൊന്ത് സഹപ്രവർത്തകനും, അമ്പതാമത് പ്രിസിങ്ടിലെ പൊലീസ് ഓഫീസറുമായ ജോണി റിയോസ് (35) ഓഗസ്റ്റ് 13 ചൊവ്വാഴ്ച രാവിലെ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.

ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്യുന്ന പൊലീസ് ഓഫീസർമാരുടെ എണ്ണം ഇതോടെ എട്ടായി.ചൊവ്വാഴ്ച രാവിലെ ജോസഫ് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ സ്വയം തലയിൽ വെടിയുതിർത്താണ് ആത്മഹത്യ ചെയ്തു. ഇതേ സമയം ഭാര്യ വീട്ടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ വെടിയേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഏഴ് വർഷമായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരുന്ന ജോസഫിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു.അമേരിക്കയിലെ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ഏറ്റവും വലിയ സ്റ്റേഷനിൽ പൊലീസുക്കാരുടെ ആത്മഹത്യ വർദ്ധിക്കുന്നതിൽ കമ്മീഷ്നർ ജെയിംസ് ഓനീൻ ആശങ്കയിലാണ്. ജോലിയുടെ പ്രത്യേകതമൂലം മാനസിക സംഘർഷമനുഭവിക്കുന്ന ഓഫീസർമാർക്ക് കൗൺസിലിംഗിനുള്ള സൗകര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP