Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 26 മുതൽ - പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 26 മുതൽ - പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

ജീമോൻ റാന്നി.

ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഹൂസ്റ്റൺ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു.

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26,27 (തിങ്കൾ,ചൊവ്വ) തീയതികളിൽ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford,TX 77477) നടത്തപ്പെടുന്ന ബൈബിൾ കൺവൻഷണിൽ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും.

വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്ന കൺവൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

സ്വതസിദ്ധമായ ശൈലിയിൽ ദൈവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കൺവൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൺവൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

വെരി.റവ.ഫാ. സഖറിയാ പുന്നൂസ് കോറോപ്പിസ്‌കോപ്പ - 713-501-8861
റവ. ഫാ. ഐസക് ബി.പ്രകാശ് - 832 997 9788
അനൂപ് ചെറുകാട്ടൂർ - 727 255 3650

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP