Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.കെ.രാഗേഷിനെ കെ.സുധാകരൻ ചാക്കിട്ടതോടെ യുഡിഎഫിന് വീണ്ടും കോളടിക്കുമോ? നാലു വർഷത്തെ രാഷ്ട്രീയനാടകങ്ങൾക്ക് ശേഷം കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരെ അവിശ്വാസ പ്രമേയം നാളെ; വോട്ടെടുപ്പിൽ തോറ്റാൽ എൽഡിഎഫിന്റെ ഇ.പി.ലതയ്ക്ക് കസേര പോകും; യുഡിഎഫിനെ ജയം അനുഗ്രഹിച്ചാൽ സുമാ ബാലകൃഷ്ണൻ മേയറാകും; ബലാബലം കോർപറേഷൻ ഭരണം തീരാൻ ഒരുവർഷം ശേഷിക്കെ

പി.കെ.രാഗേഷിനെ കെ.സുധാകരൻ ചാക്കിട്ടതോടെ യുഡിഎഫിന് വീണ്ടും കോളടിക്കുമോ? നാലു വർഷത്തെ രാഷ്ട്രീയനാടകങ്ങൾക്ക് ശേഷം കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരെ അവിശ്വാസ പ്രമേയം നാളെ; വോട്ടെടുപ്പിൽ തോറ്റാൽ എൽഡിഎഫിന്റെ ഇ.പി.ലതയ്ക്ക് കസേര പോകും; യുഡിഎഫിനെ ജയം അനുഗ്രഹിച്ചാൽ സുമാ ബാലകൃഷ്ണൻ മേയറാകും; ബലാബലം കോർപറേഷൻ ഭരണം തീരാൻ ഒരുവർഷം ശേഷിക്കെ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് മേലുള്ള ചർച്ചയും വോട്ടെടുപ്പും നാളെ നടക്കും. രാവിലെ 9 മുതൽ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയത്തിലുള്ള ചർച്ച ആരംഭിക്കുക. നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചക്ക് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിൽ വിജയിച്ചാൽ കെ.പി.സി. സി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനായിരിക്കും ആദ്യത്തെ യു.ഡി.എഫ് മേയർ. കൗൺസിലിലെ മൊത്തം സംഖ്യയായ 55 ൽ ഭൂരിപക്ഷം ആർക്ക് ലഭിക്കും അതാണ് അവിശ്വാസ പ്രമേയം പാസാവാൻ പരിഗണിക്കുക. അവിശ്വാസ പ്രമേയം പാസായാൽ മൂന്നാഴ്‌ച്ചക്കകം പുതിയ മേയറെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതുവരെ ഡപ്യൂട്ടി മേയർക്കായിരിക്കും നഗരഭരണത്തിന്റെ ചുമതല. 28 വോട്ടുകൾ ലഭിച്ചാൽ യു.ഡി.എഫിന് അനുകൂലമായി അവിശ്വാസ പ്രമേയം പാസാകും. കഴിഞ്ഞാഴ്ച എൽ.ഡി.എഫിലെ ഒരു കൗൺസിലർ മരിച്ചിരുന്നു. എന്നാൽ അത് കുറവായി കണക്കാക്കില്ല.

കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ എം. പി.യും വിമത കോൺഗ്രസ്സ് നേതാവായ ഡപ്യൂട്ടിമേയർ പി.കെ. രാഗേഷും തമ്മിലുള്ള വിയോജിപ്പ് പരിഹരിച്ചതോടെയാണ് കണ്ണൂർ കോർപ്പറേഷനിൽ ഭരണ മാറ്റത്തിനുള്ള സാധ്യത തെളിയുന്നത്. മുസ്ലിം ലീഗിന്റെ ചാലാട് ഡിവിഷനിലെ കൗൺസിലർ ഗൾഫിൽ നിന്നും എത്തിയതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉറപ്പായിരിക്കയാണ്. കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം പരിഗണനക്ക് വരുമ്പോൾ ലീഗ് കൗൺസിലറായ ചാത്തോത്ത് നസ്രത്ത് സ്ഥലത്തുണ്ടാവില്ലെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം ലീഗും മറ്റ് യു.ഡി.എഫ് നേതാക്കളും മകളുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് വിദേശത്ത് പോയ നസ്രത്ത്‌ന തിരിച്ച് കൊണ്ടു വരുവാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. പള്ളിക്കുന്ന് സർവ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും പിരിച്ച് വിടപ്പെട്ട പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ ഭാര്യയാണ് നസ്രത്ത്. മുസ്ലിം ലീഗിലേയും കോൺഗ്രസ്സിലേയും ഒരു വിഭാഗവുമായി നേരത്തെ പി.കെ. രാഗേഷുമായുള്ള വിയോജിപ്പാണ് ഇയാളെ പിരിച്ച് വിടാൻ കാരണമായത്.

രാഗേഷിന്റെ പിൻതുണ തേടിയുള്ള എല്ലാ ചർച്ചകളിലും ഈ വിഷയവും ഉയർന്നു വന്നിരുന്നു. വോട്ടെടുപ്പിൽ ഒപ്പം നിൽക്കണമെങ്കിൽ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട നസ്രത്തിന്റെ ഭർത്താവിനെ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് ഈ വിഷയം ഒതുക്കുകയായിരുന്നു. 55 അംഗങ്ങളുള്ള കണ്ണൂർ കോർപ്പറേഷൻ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്രനായി വിജയിച്ച പി.കെ. രാഗേഷിന്റെ പിൻതുണയോടെയാണ് ഇക്കഴിഞ്ഞ നാല് വർഷക്കാലം എൽ.ഡി.എഫ് ഭരണം നടത്തിയത്. സിപിഎം. ന്റെ ഒരു കൗൺസിലർ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ എൽ.ഡി.എഫിന്റെ അംഗ സംഖ്യ 26 ആയി. ഇതിൽ 28 പേർ പിൻതുണച്ചാൽ എൽ.ഡി.എഫിന്റെ നഗരസഭാ ചെയർപേഴ്സൻ ഇ.പി. ലതക്ക് സ്ഥാനമൊഴിയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP