Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രവിശാസ്ത്രി തുടരും; അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് രവിശാസ്ത്രിക്കെന്ന് കപിൽദേവ്; മൈക്ക് ഹെസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; അവസാന നിമിഷം അഭിമുഖത്തിൽ നിന്നും പിന്മാറി ഫിൽ സിമ്മൺസ്

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി രവിശാസ്ത്രി തുടരും; അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് രവിശാസ്ത്രിക്കെന്ന് കപിൽദേവ്; മൈക്ക് ഹെസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; അവസാന നിമിഷം അഭിമുഖത്തിൽ നിന്നും പിന്മാറി ഫിൽ സിമ്മൺസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരും. അഭിമുഖത്തിനൊടുവിലായിരുന്നു കപിൽദേവ് സമിതിയുടെ പ്രഖ്യാപനം. അഭിമുഖത്തിൽ രവിശാസത്രിക്കായിരുന്നു കൂടുതൽ മാർക്ക് ലഭിച്ചതെന്ന് കപിൽദേവ് പറഞ്ഞു. മൈക്ക് ഹെസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

അഫ്ഗാനിസ്ഥാൻ മുൻ പരിശീകനും മുൻ വീൻഡീസ് താരവുമായ ഫിൽ സിമ്മൺസ് ഇന്ത്യൻ പരിശീകനാവാനുള്ള അഭിമുഖത്തിൽ നിന്നും പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് പിന്മാറ്റം. ബിസിസിഐ തയ്യാറാക്കിയ ആറ് മത്സരാർത്ഥികളുടെ ചുരുക്കപ്പട്ടികയിൽ സിമ്മൺസ് ഇടം നേടിയിരുന്നു. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിക്ക് മുമ്പാകെ സിമ്മൺസ് അഭിമുഖത്തിനെത്തേണ്ടതായിരുന്നു. നിലവിലെ പരിശീലകൻ രവി ശാസ്ത്രി, ഓസ്ട്രേലിയൻ മുൻ പരിശീലകൻ ടോം മൂഡി എന്നിവരും സിമ്മൺസും സ്‌കൈപ്പ് വഴിയായിരുന്നു അഭിമുഖത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. 2016 ൽ വിൻഡീസിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത സിമ്മൺസ് പിന്നീടാണ് അഫ്ഗാനിസ്ഥാന്റെ പരിശീലകനാകുന്നത്. ലോകകപ്പിന് പിന്നാലെ പിന്നാലെയാണ് അഫ്ഗാനോട് സിമ്മൺസ് വിട പറയുന്നത്.

ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്രജയവും രണ്ട് ഏഷ്യാകപ്പ് കിരീടവുമാണ് ശാസ്ത്രിക്ക് പിടിവള്ളിയായത്. 70 ലധികം വിജയശതമാനമുള്ളതും പരിശീലകന് തുണയായെന്നും റിപ്പോർട്ടിൽ പറയുന്നു. നായകൻ കോലിയടക്കമുള്ളവരുടെ പൂർണ പിന്തുണ ശാസ്ത്രിക്കുണ്ടായിരുന്നു. എന്നാൽ വിരാട് കോലിയുടെ അഭിപ്രായം തേടിയില്ലെന്ന് കപിൽദേവ് വ്യക്തമാക്കി. 2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടർ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതൽ കോഹ്ലിയും ശാസ്ത്രിയും തമ്മിൽ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP