Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയുടെ സുസ്തിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി അണ്വായുധം വരെ പ്രയോഗിക്കുമെന്ന് താക്കീത് നൽകാൻ മാത്രം എന്താണ് കാശ്മീരിൽ സംഭവിക്കുന്നത്? സ്വാതന്ത്ര്യ ദിനത്തിൽ ഒരു കൊതുക്പോലും ചാവാതായപ്പോൾ സമനില നഷ്ടമായ പാക്കിസ്ഥാനുള്ള മറുപടി രാജ്നാഥ് സിങ് നൽകുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോ? രണ്ട് അണ്വായുധ രാജ്യങ്ങൾ കൊമ്പ് കോർക്കുമ്പോൾ

ഇന്ത്യയുടെ സുസ്തിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി അണ്വായുധം വരെ പ്രയോഗിക്കുമെന്ന് താക്കീത് നൽകാൻ മാത്രം എന്താണ്  കാശ്മീരിൽ സംഭവിക്കുന്നത്? സ്വാതന്ത്ര്യ ദിനത്തിൽ ഒരു കൊതുക്പോലും ചാവാതായപ്പോൾ സമനില നഷ്ടമായ പാക്കിസ്ഥാനുള്ള  മറുപടി രാജ്നാഥ് സിങ് നൽകുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോ? രണ്ട് അണ്വായുധ രാജ്യങ്ങൾ കൊമ്പ് കോർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കശ്മീരിൽ നിന്നും ഏതൊരു ഇന്ത്യക്കാരനും കേൾക്കാൻ ആഗ്രഹിക്കുന്ന ശുഭവാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ യുഎൻ രക്ഷാസമിതിയിൽ ചൈന കോപ്പുകൂട്ടുന്നു എന്ന വാർത്തകൾക്കിടയിൽ കശ്മീരിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടു എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഇന്നലെ അവിടെ ഒരു ജീവൻപോലും നഷ്ടപ്പെട്ടില്ല എന്ന് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ഇന്ന മാധ്യമങ്ങളോട് പറയുമ്പോൾ ഏതൊരു രാജ്യസ്‌നേഹിയും അഭിമാനിക്കേണ്ടതാണ്. അവിടെയെങ്ങും വെടിയൊച്ചകൾ കേട്ടില്ല. അവിടെയെങ്ങും ആരും ബന്ദ് പ്രഖ്യാപിച്ചില്ല. അവിടെയെങ്ങും ആരും ഒരാഘോഷവും തടഞ്ഞില്ല. അവിടെയെല്ലാം ഇന്ത്യയുടെ ദേശീയപതാക ആവശ്യത്തിലേറെ പാറിക്കളിച്ചു. മാത്രമല്ല, പരമ്പരാഗതമായി അവിടെ ഉയർത്തിയിരുന്ന കശ്മീരിന്റെ പതാക ആരും ഒരിടത്തും കണ്ടുമില്ല. അനേകം കശ്മീരികൾ ഇന്ത്യയുടെ വിജയം ആഘോഷിക്കാൻ തെരുവിലിറങ്ങി എന്നതും നിസ്സാരമായ കാര്യമല്ല.

അതിനിടയിൽ സമനില തെറ്റിയ പാക്കിസ്ഥാൻ എന്ത് വിലകൊടുത്തും ഇന്ത്യയെ പാഠം പഠിപ്പിക്കും എന്ന തരത്തിൽ യുദ്ധപ്രഖ്യാപനവുമായി രംഗത്തിറങ്ങിയിരിക്കുന്നു. ലഡാക്കിന് സമീപം പാക്കിസ്ഥാൻ അവരുടെ വ്യോമസേനയെ വിന്യസിക്കുകയും ഇന്ത്യക്കെതിരെ വാക് യുദ്ധങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വെറുതെ കയ്യുംകെട്ടി നിൽക്കാതെ കൃത്യമായ മറുപടിയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംങ് നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നനിലയിൽ തിളങ്ങിയ രാജ്‌നാഥ് സിംങിന്റെ വാക്കുകൾ മൂർച്ചയുള്ളതായിരുന്നു. ഇന്ത്യ ഒരു അണ്വായുധ ശക്തിയാണെന്നും അണ്വായുധം ആദ്യം പ്രയോഗിക്കുകയില്ല എന്നതാണ് ഇന്ത്യയുടെ ഇന്ന് വരെയുള്ള നയമെന്നും എന്നാൽ, നാളെ അങ്ങനെയാകണമെന്നില്ല എന്നാണ് രാജ്‌നാഥ് സിംങ് കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമാധാനപ്രേമികളെ സംബന്ധിച്ചിടത്തോളം അത്തരം ഒരു മുന്നറിയിപ്പ് ആശങ്കയുണർത്തുന്നത് തന്നെയാണ്.

യുദ്ധത്തിന്റെ അന്തരീക്ഷം ഏത് സാഹചര്യത്തിൽ ഉയർന്നാലും പാക്കിസ്ഥാനികൾക്ക് മാത്രമല്ല, ഇന്ത്യക്കാർക്കും ആഹ്ലാദിക്കാൻ ഒന്നുമില്ല. ലോകചരിത്രത്തിൽ എവിടെയും യുദ്ധത്തിന്റെ പേരിൽ നേട്ടമുണ്ടാക്കുന്നത് ഭരണകൂടങ്ങളാണെങ്കിൽ കൊല്ലപ്പെടുന്നത് സാധാരണക്കാരിൽ സാധാരണക്കാർ ആയവരാണ് എന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഇന്ത്യ പാക്കിസ്ഥാന്റെ മേൽ യുദ്ധം ചെയ്യാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. പ്രത്യേകിച്ച് ഒരിക്കൽ മാത്രം ലോകചരിത്രം കണ്ടിട്ടുള്ള അണ്വായുധത്തിന്റെ പ്രയോഗം ഇനി ഒരിക്കലും മനുഷ്യരാശിയുടെ മേൽ ഉണ്ടാകാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. എന്നാൽ, ഇല്യോളമില്ലാത്ത ഒരു രാജ്യം ഇന്ത്യയെപ്പോലെ ഒരു മഹാരാജ്യത്തെ മുൾമുനയിൽ നിർത്തുന്നതിനും ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനും അവരുടെ അണ്വായുധത്തെ ഉപയോഗിക്കുമ്പോൾ അതിനെ വെല്ലുവിളിക്കാൻ മൂർച്ഛയേറിയ വാക്കുകൾ ഉപയോഗിക്കുന്നതിനെ എങ്ങനെ കുറ്റം പറയാൻ കഴിയും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP