Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജുമൈറ ബീച്ചിൽ കടലിന് നടുവിലെ സെവൻ സ്റ്റാർ ഹോട്ടലിന്റെ മുകളിൽ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ച് മലയാളി യുവാവും സംഘവും; പ്രളയദുരിതാശ്വാസത്തിന് സമർപ്പിച്ച പരിപാടി സംഘടിപ്പിച്ചത് കാസർകോട് ഉദുമ സ്വദേശിയും വ്യവസായിയുമായ ഇഖ്ബാൽ ഹമീദ്

ജുമൈറ ബീച്ചിൽ കടലിന് നടുവിലെ സെവൻ സ്റ്റാർ ഹോട്ടലിന്റെ മുകളിൽ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ച് മലയാളി യുവാവും സംഘവും; പ്രളയദുരിതാശ്വാസത്തിന് സമർപ്പിച്ച പരിപാടി സംഘടിപ്പിച്ചത് കാസർകോട് ഉദുമ സ്വദേശിയും വ്യവസായിയുമായ ഇഖ്ബാൽ ഹമീദ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന വേളയിൽ വേറിട്ട രീതിയിൽ ആഘോഷം നടത്തിയ പ്രവാസി ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. അത്ഭുതത്തോടൊപ്പം തന്നെ അഭിമാനവും സമ്മാനിക്കുന്ന ആഘോഷമാണ് കാസർകോട് ഉദുമ ഹദ്ദാദ് നഗർ സ്വദേശിയും യുഎഇയിൽ ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും നിറഞ്ഞു നിൽക്കുന്ന ഇഖ്ബാൽ ഹമീദ് ഒരുക്കിയത്. ദുബായ് കടലിന് നടുവിലാണ് ഇദ്ദേഹവും സംഘവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ജുമൈറ ബീച്ചിൽ കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന സെവൻ സ്റ്റാർ ഹോട്ടലായ ദുബായിലെ ബുർജുൽ അറബിന്റെ ഏറ്റവും മുകളിലത്തെ ഹെലിപാഡിലാണ് മലയാളി യുവാവും സംഘവും കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയത്.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിന് സമർപ്പിച്ച പരിപാടി ഹോട്ടലിലെ സ്വദേശികൾക്കും വിദേശികൾക്കും വ്യത്യസ്ത അനുഭവമായി മാറി. ലളിതമായ ചടങ്ങു കൊണ്ട് ഇഖ്ബാൽ പ്രളയദുരിതാശ്വാസത്തിലേയ്ക്ക് സ്വാതന്ത്രദിനം ചേർത്ത് വയ്ക്കുകയായിരുന്നു. സ്വാതന്ത്രദിനം കേക്ക് മുറിച്ച് ആലോഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറുകയും ചെയ്തു. മുനീർ,ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു. ദുബായിയുടെ മുദ്രകളിലൊന്നായ ബുർജ് അൽ അറബ് ഹോട്ടൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിത കെട്ടിടമായ ബുർജ് ഖലീഫ വരുന്നതിന് മുൻപ് ദുബായിയുടെ ഏറ്റവും ആകർഷണകേന്ദ്രമായിരുന്നു.

യുഎഇ ദേശീയ ദിനാഘോഷത്തിൽ വാഹന അലങ്കാരത്തിൽ ശ്രദ്ധേയനായ ആളാണ് ഇഖ്ബാൽ അബ്ദുൽ ഹമീദ്. എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന ചിന്തയാണ് ബുർജ് അൽ അറബിലെത്തിച്ചതെന്ന് ഇഖ്ബാൽ വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിലും ഇതുപോലെ വ്യത്യസ്തത കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഈ യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP