Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ദുരിതത്തിൽ കേരളത്തിന് കൈ താങ്ങുമായി സൂര്യയും കാർത്തിയും; ദുരിതാശ്വാസ നിധിയിലേക്ക് 10ലക്ഷം കൈമാറും; കേരളത്തിന് പുറമെ താരസഹോദരന്മാരുടെ സഹായം കർണാടകത്തിനും  

പ്രളയ ദുരിതത്തിൽ കേരളത്തിന് കൈ താങ്ങുമായി സൂര്യയും കാർത്തിയും; ദുരിതാശ്വാസ നിധിയിലേക്ക് 10ലക്ഷം കൈമാറും; കേരളത്തിന് പുറമെ താരസഹോദരന്മാരുടെ സഹായം കർണാടകത്തിനും   

മറുനാടൻ ഡെസ്‌ക്‌

പ്രളയദുരിതത്തെ അതിജീവിക്കുന്ന കേരളത്തിനെ കൈപിടിച്ചുയർത്താൻ സഹായഹസ്തവുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. പത്ത് ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുക.കഴിഞ്ഞതവണത്തെ മഹാപ്രളയത്തിന്റെ സമയത്തും സൂര്യയും കാർത്തിയും കേരളത്തിന് സഹായവുമായി എത്തിയിരുന്നു.

25 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം അവർ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാർത്തി നേരിട്ടെത്തിയാണ് അന്ന് സഹായം നൽകിയത്.

അതേസമയം നിലവിൽ സൂര്യയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയായ 2ഡി എന്റർടെയ്ന്മെന്റിന്റെ തലവൻ രാജശേഖർ പാണ്ഡ്യനാവും ചെക്ക് കൈമാറുക. കേരളത്തിനൊപ്പം പ്രളയദുരിതം നേരിടുന്ന കർണാടകത്തിനും ഇരുവരും ധനസഹായം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP