Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫീഖ് പുറ്റേൻകുന്ന് യുവതിയേയും സഹോദരനെയും മർദ്ദിച്ചത് ബൈക്കിന് സൈഡ് നൽകിയില്ല എന്നാരോപിച്ച്; സമൂഹമാധ്യമങ്ങളിൽ മർദ്ദന വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്; പിടികൊടുക്കാതെ പ്രതിയും

റഫീഖ് പുറ്റേൻകുന്ന് യുവതിയേയും സഹോദരനെയും മർദ്ദിച്ചത് ബൈക്കിന് സൈഡ് നൽകിയില്ല എന്നാരോപിച്ച്; സമൂഹമാധ്യമങ്ങളിൽ മർദ്ദന വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്; പിടികൊടുക്കാതെ പ്രതിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സഹോദരങ്ങളെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ബൈക്ക് യാതക്കാരായ സഹോദരങ്ങൾക്ക് യുവാവിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതുപ്പാടിയിൽ പുതുതായി താമസത്തിനെത്തിയ യുവതിക്കും, സഹോദരനുമാണ് താമരശ്ശേരി ഈങ്ങാപുഴ എലോക്കരയിൽ മർദ്ദനമേറ്റത്.

പ്രദേശ വാസിയായ റഫീഖ് പുറ്റേൻകുന്ന് എന്ന യുവാവാണ് ബൈക്കിന് സൈഡ് നൽകിയില്ല എന്ന കാരണം പറഞ്ഞ് ബൈക്കിലിരിക്കുകയായിരുന്ന സഹോദരങ്ങളെ മർദ്ദിച്ചത്. സംഭവം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും മർദ്ദിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ സഹോദരങ്ങളെ ഈങ്ങാപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നു എങ്കിലും മർദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടുംബം കേസ് നൽകാൻ തയ്യാറായി. താമരശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP