Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോഗ്യനാക്കപ്പെട്ട ആപ്പ് എംഎൽഎ ബിജെപിയിൽ; കപിൽ മിശ്രയും പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവിൽ നിന്ന് അംഗത്വം സ്വീകരിച്ചു; അയോഗ്യനാക്കിയത് ബിജെപിക്കായി പ്രചരണം നടത്തിയതിന് പിന്നാലെ

അയോഗ്യനാക്കപ്പെട്ട ആപ്പ് എംഎൽഎ ബിജെപിയിൽ; കപിൽ മിശ്രയും പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവിൽ നിന്ന് അംഗത്വം സ്വീകരിച്ചു; അയോഗ്യനാക്കിയത് ബിജെപിക്കായി പ്രചരണം നടത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബിജെപിയിൽ ചേർന്നു.കപിൽ ശർമ ബിജെപിയിൽ ചേരുമെന്ന് നേരത്തെ തന്നെ വാർത്തകളുയർന്നിരുന്നു. 2017 മേയിൽ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ കപിൽ വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെ ആയിരുന്നു ഇത്.

പന്ത് മാർഗിലെ ബിജെപി ഓഫീസിലെത്തിയ ഇരുവരെയും പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ചേർന്ന് സ്വീകരിച്ചു. നേരത്തെ അരവിന്ദ് കേജ്രിവാൾ മന്ത്രിസഭയിൽ അംഗമായിരുന്ന കപിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡൽഹി നിയമസഭാ സ്പീക്കർ കപിലിനെ ഈ മാസം ആദ്യം അയോഗ്യനാക്കി. കരാവൽനഗറിനെ പ്രതിനിധീകരിച്ചിരുന്ന കപിൽ, സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി എം എൽ എ. കപിൽ മിശ്രയെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ആണ് നടപടി സ്വീകരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ മുതിർന്ന നേതാക്കളായ വിജയ് ഗോയൽ, മനോജ് തിവാരി എന്നിവരുമായി മിശ്ര വേദി പങ്കിട്ട 2019 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാരുന്നു നടപടി. എ എ പി നേതാവും എം എൽ എയുമായ സൗരഭ് ഭരദ്വാജ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സ്പീക്കർ ഭരണഘടനയുടെ 10 ാം ഷെഡ്യൂൾ പ്രകാരം മിശ്രക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP