Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനി ബാധിച്ചു തലച്ചോറിലെ നാഡീകോശങ്ങൾ തകരായി ഒരു ഭാഗം തളർന്ന് തലശ്ശേരിയിലെ ആവണി മോൾക്ക് സഹായം നല്കി കണ്ണൂർ പ്രവാസി കൂട്ടായ്മ

പനി ബാധിച്ചു തലച്ചോറിലെ നാഡീകോശങ്ങൾ തകരായി ഒരു ഭാഗം തളർന്ന് തലശ്ശേരിയിലെ ആവണി മോൾക്ക് സഹായം നല്കി കണ്ണൂർ പ്രവാസി കൂട്ടായ്മ

സ്വന്തം ലേഖകൻ

കുവൈറ്റിലെ കണ്ണൂർക്കാരുടെ ഒരു കൂട്ടായ്മ അതിലൂടെ നാടിന്റെ നന്മക്കായി പ്രവർത്തിക്കുക, അതോടൊപ്പം സമൂഹത്തിലെ അശരണർക്കും നിർധന രോഗികൾക്കും ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പനി ബാധിച്ചു തലച്ചോറിലെ നാഡീകോശങ്ങൾക്കു തകരാറു സംഭവിച്ചു കിടപ്പിലായ തലശ്ശേരി പാനൂർ സ്വദേശിനിയായ ആവണി മോൾക്കുള്ള കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്തിന്റെ ചികിത്സാ ധന സഹായം കണ്ണൂർ പ്രവാസി കൂട്ടായ്മ പ്രവർത്തകരായ നവാസ്,ഹംസ, ഡെന്നിസ് എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.

തദവസരത്തിൽ പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ,മൊകേരി പഞ്ചായത്ത് മെമ്പർ രാജശ്രീ ,ജ്ഞാന പ്രകാശിനി വായനശാല പ്രസിഡന്റ് ലതീഷ് ,പാട്യം പഞ്ചായത്ത് CDC മെമ്പർ വിനയ ,പ്രനിൽ കുമാർ (excise Dept ) ലതീഷ് (health dept ) സാമൂഹ്യ പ്രവർത്തകരായ അച്യുതൻ കിരൻ ,തിലകൻ , അശോകൻ മാസ്റ്റർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു. കൂട്ടായ്മ രൂപീകരിച്ചു 5 മാസത്തിനുളിൽ കൊടുത്ത നാലാമത്തെ ചികിത്സാ സഹായമാണ് ഇന്ന് ആവണി മോൾക്ക് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP