Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിൽ പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ജവാന് വീരമൃത്യു; മരിച്ചത് ഡെറാഡൂൺ സ്വദേശി ലാൻസ് നായിക് സന്ദീപ് ഥാപ്പ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

അതിർത്തിയിൽ പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ജവാന് വീരമൃത്യു; മരിച്ചത് ഡെറാഡൂൺ സ്വദേശി ലാൻസ് നായിക് സന്ദീപ് ഥാപ്പ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗറിയിലാണ് സംഭവം. 35കാരനായ ലാൻസ് നായിക് സന്ദീപ് ഥാപ്പയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡെറാഡൂൺ സ്വദേശിയാണ്.

ഇന്ന് രാവിലെ ആറരയോടെയാണ് പാക്കിസ്ഥാൻ നൗഷേരാ മേഖലയിൽ മോട്ടോർ ഷെല്ലുകളും മറ്റും ഉപയോഗിച്ച് തുടർച്ചയായി ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം നടത്തുന്നുണ്ടെന്ന് സൈനിക വാക്താവ് ലെഫ്റ്റണന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറഞ്ഞു.

പൂഞ്ച് ജില്ലയിൽ കെ.ജി.മേഖലയിൽ രണ്ട് ദിവസം മുമ്പ് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യൻ സൈന്യം ആരോപിച്ചിരുന്നു.

ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് പാക് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ തള്ളിവിടാനുള്ള പാക് സൈന്യത്തിന്റെ ശ്രമം വർധിച്ചുവരികയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ ആരോപിച്ചിരുന്നു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടിമൂലം അതിർത്തിയിൽ ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിലാണ് നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP