Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടങ്ങൾ അടയിരിക്കുന്നത് കുഞ്ഞുങ്ങളുടെ ഷൂസിനുള്ളിൽ പോലും; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയത് കുഞ്ഞ് മൂർഖനെ; കുട്ടികൾ ഷൂസ് ഇടുമ്പോൾ ശ്രദ്ധിക്കണം എന്നും വാവ സുരേഷ്

അപകടങ്ങൾ അടയിരിക്കുന്നത് കുഞ്ഞുങ്ങളുടെ ഷൂസിനുള്ളിൽ പോലും; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയത് കുഞ്ഞ് മൂർഖനെ; കുട്ടികൾ ഷൂസ് ഇടുമ്പോൾ ശ്രദ്ധിക്കണം എന്നും വാവ സുരേഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അപകടങ്ങൾ എങ്ങനെയൊക്കെ വരും എന്ന് ആർക്കും പറയാനാകില്ല. ജാഗ്രത മാത്രമാണ് ഏകവഴി. അത്തരമൊരു സംഭവം പങ്കുവെയ്ക്കുകയാണ് വാവ സുരേഷ്. തിരുവനന്തപുരം കരിക്കകത്ത് സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞാണ് ഇവിടെ ഭീതി പരത്തിയത്. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് തന്നെയാണ് തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കണം എന്ന സന്ദേശവും വാവ സുരേഷ് നൽകുന്നു. പാദരക്ഷകളിലാണ് ഇഴജന്തുക്കൾ കയറിയിരിക്കാൻ കൂടുതൽ സാധ്യത. അതിനാൽ കുട്ടികൾ പാദരക്ഷകൾ ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഹെൽമറ്റിനുള്ളിലും ഷുവിലും വാഹനങ്ങൾക്കുള്ളിലുമെല്ലാം പാമ്പുകൾ കയറിയിരുന്ന് അപകടങ്ങൾ ഉണ്ടായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. കൃത്യമായ ജാഗ്രതയിലൂടെ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകൂ.

വാവ സുരേഷ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ കാണാം..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP