Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സുധാകര പ്രസാദിന് കൂടി ക്യാബിനറ്റ് പദവി നൽകുമെന്ന മനോരമ വാർത്ത വ്യാജമാവട്ടെ; വിമർശകരെ ഒതുക്കാൻ കരിനിയമം പ്രയോഗിച്ച് കേസെടുത്തതുകൊണ്ട് മാത്രം ഈ കൊള്ളയടി മൂടി വയ്ക്കാനുമോ? വേലപ്പൻ നായരും റബ്കോയും എല്ലാം ഇളിച്ച് കാട്ടുന്നത് നികുതിദായകരെ ആണെന്ന് അറിയാഞ്ഞിട്ടാണോ? ഇഷ്ടക്കാർക്ക് ഒരു ഉളുപ്പുമില്ലാതെ ഖജനാവിൽ നിന്നും ഇങ്ങനെ വാരിക്കോരി കൊടുക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവുമോ?

സുധാകര പ്രസാദിന് കൂടി ക്യാബിനറ്റ് പദവി നൽകുമെന്ന മനോരമ വാർത്ത വ്യാജമാവട്ടെ; വിമർശകരെ ഒതുക്കാൻ കരിനിയമം പ്രയോഗിച്ച് കേസെടുത്തതുകൊണ്ട് മാത്രം ഈ കൊള്ളയടി മൂടി വയ്ക്കാനുമോ? വേലപ്പൻ നായരും റബ്കോയും എല്ലാം ഇളിച്ച് കാട്ടുന്നത് നികുതിദായകരെ ആണെന്ന് അറിയാഞ്ഞിട്ടാണോ? ഇഷ്ടക്കാർക്ക് ഒരു ഉളുപ്പുമില്ലാതെ ഖജനാവിൽ നിന്നും ഇങ്ങനെ വാരിക്കോരി കൊടുക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവുമോ?

മറുനാടൻ ഡെസ്‌ക്‌

ഇന്ന് വൈകുന്നേരമായപ്പോൾ മനോരമയുടെ ഓൺലൈൻ എഡിഷനിൽ ഒരു വാർത്ത വന്നു. സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദിന് കാബിനറ്റ് പദവി കൊടുക്കുന്നതിന് പിണറായി വിജയൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നു എന്നാണ് ആ വാർത്ത. മന്ത്രിസഭാ യോഗത്തിൽ അത് ചർച്ച ചെയ്യുകയും അതിനുള്ള തീരുമാനം എടുക്കുകയും ചെയ്തു എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആ വാർത്ത വ്യാജമായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. കാരണം, ഇനി ഒരിക്കൽ കൂടി ഈ ആഴ്‌ച്ചയിൽ മലയാളികൾ പ്രളയദുരിതത്തിൽ വ്യാകുലപ്പെടുന്ന സമയത്ത് പിണറായി വിജയൻ സർക്കാരിനെതിരെ അലറിവിളിക്കാൻ എനിക്ക് മനസ്സനുവദിക്കുന്നില്ല. എന്തൊരു ധൂർത്തിന്റെ വാർത്തകളാണ് ഓരോദിവസവും ഈ സർക്കാരിന്റെ അകത്തളങ്ങളിൽ നിന്നും പുറത്തേക്ക് വരുന്നത്.

ഭരണഘടനാ പദവിയാണ് എ ജിയുടേത്. കേരള സംസ്ഥാനം രൂപംകൊണ്ട അന്ന് മുതൽ ഈ സംസ്ഥാനത്ത് എ ജിയുടെ പദവിയുണ്ട്. എന്നാൽ, ഒരാൾ പോലും ഒരിക്കലും കാബിനറ്റ് പദവിയിൽ ഇരുന്നിട്ടില്ല. കാരണം, അതൊരു ഭരണഘടനാ പദവിയാണ്. അതിന് കാബിനറ്റ് പദവിയെക്കാൾ അധികാരമുണ്ട്. എജി ഒരു കോടതിയിൽ ചെന്നാൽ, മറ്റെല്ലാ കേസുകളും മാറ്റിവെച്ച് ആ കേസ് പരിഗണിക്കണം എന്ന നിയമം പോലുമുണ്ട്. എന്നിട്ടും, സിപിഎമ്മിനും പിണറായി വിജയനും ഏറെ പ്രിയപ്പെട്ട ഒരാൾക്ക് കാബിനറ്റ് പദവി കൊടുക്കാൻ ആലോചിക്കുന്നു എന്ന് വരുന്നത് തന്നെ എന്തൊരു കഷ്ടമാണ്. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് അതൊരു വ്യാജവാർത്തയാണ് എന്നാണ്. ഇത്രയധികം വിമർശനങ്ങൾ ഉയർന്ന് വന്നിട്ടും വീണ്ടും വീണ്ടും കാബിനറ്റ് പദവികൾ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ നോക്കി പുലഭ്യംവിളിക്കുന്നത് പോലെ ഇളിച്ച്കാട്ടാൻ പിണറായി വിജയന് ധൈര്യമുണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.

ഇനി അഥവാ ഇത് ശരിയാണെങ്കിൽ ഒരുകാര്യം തീർച്ചയാണ്, ഇനി ഒരിക്കൽകൂടി അധികാരത്തിൽ വരാൻ പറ്റുകയില്ല എന്ന് ഉറപ്പ് വന്നപ്പോൾ തനിക്ക് ശേഷം ഇവിടെയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും വേണ്ട എന്ന് തീരുമാനം എടുത്തുകൊണ്ട് ബോധപൂർവം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന നിഗമനത്തിൽ എത്തേണ്ടതുണ്ട്. പ്രളയദുരിതം ബാധിച്ച് ജനങ്ങൾ കയ്യിൽ അഞ്ച് നയാപൈസ ഇല്ലാതിരിക്കുമ്പോളാണ് ഈ ആലോചന എന്നോർക്കണം. പ്രളയദുരിതത്തിന് ശേഷമാണ് വേലപ്പൻ നായർ എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ഒരു വിശ്വസ്ഥനെ ഒരുലക്ഷത്തി പതിനായിരം രൂപ കൊടുത്ത് നിയമകാര്യങ്ങൾക്ക് വേണ്ടി ഒരു സ്‌പെഷ്യൽ സെക്രട്ടറി ആക്കിയത്. അത് ഈ പറയുന്ന സുധാകർ പ്രസാദ് എന്ന ഏ ജിയുണ്ട്, ഡിജിപിയും അഡീഷണൽ ഡിജിപിയുമുണ്ട്. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുണ്ട്, സീനിയർ ഗവൺമെന്റ് പ്ലീഡർമാരുണ്ട്, ഗവൺമെന്റ് പ്ലീഡർമാരുണ്ട്, പബ്ലിക് പ്രോസിക്യൂട്ടർമാരുണ്ട്, എപിപിമാരുണ്ട്.

അങ്ങനെ, ഈ സംസ്ഥാനത്തിന്റെ കേസുകൾ മുഴുവൻ നടത്തുന്നതിന് താഴെ മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ പ്രഗത്ഭരും അല്ലാത്തവരുമായ അഭിഭാഷകർ ഏറെയുള്ളപ്പോൾ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന ഒരു വേലപ്പൻ നായർക്ക് വേണ്ടി പദവി സൃഷ്ടിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതിനായിരുന്നില്ലേ? അതിന്റെ അനുരണനങ്ങൾ അവസാനിക്കുന്നതിന് മുമ്പ് സുധാകർപ്രസാദിന് കാബിനറ്റ് പദവി കൊടുത്താൽ ഏത് ഭാഷയിൽ വേണം അപലപിക്കാൻ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP