Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലയനം കഴിഞ്ഞതോടെ സിപിഎമ്മിന്റെ മട്ടുമാറി; കണ്ണൂരിൽ എംവിആർ നിർമ്മിച്ച സിഎംപി ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കൈയേറി; ഐആർപിസി ജില്ലാ കമ്മിറ്റി ഓഫീസാക്കിയതോടെ പ്രതിഷേധവുമായി സിഎംപി ജോൺവിഭാഗവും അരവിന്ദാക്ഷൻ ലയനവിരുദ്ധ വിഭാഗവും; പി.ജയരാജന് സമാന്തര പ്രവർത്തനം നടത്താനാണ് കൈയേറ്റമെന്ന് ജോൺ വിഭാഗം

ലയനം കഴിഞ്ഞതോടെ സിപിഎമ്മിന്റെ മട്ടുമാറി; കണ്ണൂരിൽ എംവിആർ നിർമ്മിച്ച സിഎംപി ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കൈയേറി; ഐആർപിസി ജില്ലാ കമ്മിറ്റി ഓഫീസാക്കിയതോടെ പ്രതിഷേധവുമായി സിഎംപി ജോൺവിഭാഗവും അരവിന്ദാക്ഷൻ ലയനവിരുദ്ധ വിഭാഗവും; പി.ജയരാജന് സമാന്തര പ്രവർത്തനം നടത്താനാണ് കൈയേറ്റമെന്ന് ജോൺ വിഭാഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.എംപി. സംസ്ഥാന സെക്രട്ടറിയായിരുന്ന എം. വി. രാഘവൻ മുന്നിട്ടിറങ്ങി നിർമ്മാണം പൂർത്തിയാക്കിയതും സി.എംപി. ജില്ലാ കമ്മിറ്റി ഓഫീസുമായ യോഗശാലാ റോഡിലെ ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരം സിപിഎം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സിയുടെ ജില്ലാ കമ്മിറ്റി ഓഫീസാക്കി മാറ്റി . സി.എംപി ജോൺ വിഭാഗവും സിപിഎമ്മിൽ ലയിക്കാതെ മാറി നിൽക്കുന്ന അരവിന്ദാക്ഷൻ വിഭാഗവും ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ന് രാവിലെ ഐ.ആർ.പി.സി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. സിപിഎം നീതിന്യായ വ്യവസ്ഥകളേയും കോടതികളേയും അവഹേളിക്കുകയും വെല്ലുവിളിക്കുകയുമാണെന്ന് ജോൺ വിഭാഗം ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് കേസുകൾ കോടതിയിൽ നിലവിലിരിക്കെയാണ് ഈ വർഷം ഫെബ്രുവരിയിൽ അരവിന്ദാക്ഷൻ വിഭാഗം ഭാഗികമായി സിപിഎമ്മിൽ ലയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമാവുകയും വടകരയിൽ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തതോടെ കണ്ണൂരിൽ പ്രവർത്തിക്കാൻ സ്ഥലമില്ലാതെ പോയ പി. ജയരാജന് സിപിഎമ്മിൽ സമാന്തര പ്രവർത്തനം നടത്താനാണ് എം.വി രാഘവൻ സ്ഥാപിച്ച, ഇന്നും നിയമ പ്രശ്നം നിലനിൽക്കുന്ന ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരം ഐ.ആർ.പി.സി ഓഫീസാക്കി മാറ്റുന്നതെന്നാണ് ജോൺ വിഭാഗത്തിന്റെ പ്രധാന ആരോപണം.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണോ ഈ കയ്യേറ്റമെന്ന് വ്യക്തമാക്കണമെന്നും സി.എംപി ജോൺ വിഭാഗം ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലയനം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും ഒരു പരിഗണനയും തങ്ങൾക്ക് തരാത്ത സിപിഎം നേതൃത്വത്തിന് മുന്നിൽ കോടികൾ വിലമതിക്കുന്ന പാർട്ടി ഓഫീസ് അടിയറ വെച്ച സി.കെ നാരായണനെതിരെ സിപിഎമ്മിൽ ലയിച്ച സി.എംപിക്കാർക്കിടയിലും രോഷം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP