Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കി കർണാടക; പ്രധാന സ്ഥലങ്ങളിലെല്ലാം കർശന പരിശോധന; ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തി വരുന്ന പരിശോധനക്കിടെ പിടിയിലായത് തട്ടിപ്പ് സംഘവും

ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കി കർണാടക; പ്രധാന സ്ഥലങ്ങളിലെല്ലാം കർശന പരിശോധന; ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തി വരുന്ന പരിശോധനക്കിടെ പിടിയിലായത് തട്ടിപ്പ് സംഘവും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ അതീവ ജാഗ്രത. സംസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിൽ പൊലീസ്‌സുരക്ഷ ശക്തമാക്കി. പ്രധാന നഗരങ്ങളിലെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സർക്കാർ ഓഫിസുകളിലും മെറ്റൽ ഡിക്ടറ്ററുകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുന്നുണ്ട്. തലസ്ഥാന നഗരമായ ബെംഗളൂരുവിനു പുറമെ ഹൂബ്ലി-ധാർവാഡ്, കലബുർഗി, റൈച്ചൂർ, ചിത്രദുർഗ, മംഗളൂരു, ദാവൻഗരെ, ഉഡുപ്പി, മൈസുരു, തുമകുരു തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് നിരീക്ഷണം കർശനമാക്കിയത്. പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയാണു സംസ്ഥാനത്തു ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് കിട്ടുന്നത്. വെള്ളിയാഴ്ച രാത്രി നടത്തിയ പൊലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട എട്ടംഗ സംഘത്തെ മംഗളൂരുവിൽ നിന്നു പിടികൂടിയതായി പൊലീസ് അറിയിച്ചു. ഇവർക്ക് ഭീകര സംഘങ്ങളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൽ തങ്ങിയ ഇവരിൽ നിന്നു രണ്ടു തോക്കുകളും എട്ട് വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലയാളി ഉൾപ്പെടെയുള്ള ഈ സംഘം അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തി വരികയായിരുന്നു.

കാവനാട് സ്വദേശി സാം പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടിയിലായത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിലായിരുന്നു തട്ടിപ്പ്. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണു സംഘം കുടുങ്ങിയത്. മംഗളൂരു നഗരത്തിലെ ഒരു ലോഡ്ജിൽ സംഘം മുറിയെടുത്തിരുന്നു.

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഡയറക്ടറും ഉദ്യോഗസ്ഥരുമാണെന്നു പരിചയപ്പെടുത്തിയായിരുന്നു സാം പീറ്ററും സംഘവും ലോഡ്ജിൽ മുറിയെടുത്തത്. ഇവരെത്തിയ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കർ പതിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. കദ്രി സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു തട്ടിപ്പു വെളിപ്പെട്ടത്. വൻകിട കച്ചവടക്കാരുൾപ്പെടെയുള്ളവരായിരുന്നു ഇരകൾ. സാമ്പത്തിക തിരിമറിയുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സംഘം പണം തട്ടിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP