Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുതിർന്ന ബിജെപി നേതാവിന്റെ നില ഗുരുതരമായി തുടരുന്നു; ഡൽഹി എയിംസിലെത്തി അരുൺ ജെയ്റ്റിലിയെ സന്ദർശിക്കുന്നത് പ്രമുഖർ; തീപിടുത്തമുണ്ടായ കെട്ടിടം മുൻ ധനകാര്യ മന്ത്രി കിടക്കുന്ന ബ്ലോക്കിന് ഏറെ അകലെയെന്നും ആശങ്ക വേണ്ടെന്നും അധികൃതർ

മുതിർന്ന ബിജെപി നേതാവിന്റെ നില ഗുരുതരമായി തുടരുന്നു; ഡൽഹി എയിംസിലെത്തി അരുൺ ജെയ്റ്റിലിയെ സന്ദർശിക്കുന്നത് പ്രമുഖർ; തീപിടുത്തമുണ്ടായ കെട്ടിടം മുൻ ധനകാര്യ മന്ത്രി കിടക്കുന്ന ബ്ലോക്കിന് ഏറെ അകലെയെന്നും ആശങ്ക വേണ്ടെന്നും അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഗുരുതരാവസ്ഥയിൽ ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന ബിജെപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവൻ നിലനിർത്തുന്നത്. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയിൽ ജെയ്റ്റ്ലിയെ സന്ദർശിക്കാനെത്തുന്നുണ്ട്. ഈ മാസം ഒമ്പതിനാണ് ശ്വസന പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലയോടെയാണ് ആരോഗ്യനില കൂടുതൽ വഷളായത്.

ഇതിനിടെ അദ്ദേഹം ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിൽ തീപിടിത്തമുണ്ടായി. ഇന്ന് വൈകീട്ടോടെ അത്യാഹിത വാർഡിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. നിരവധി അഗ്‌നിശമന യൂണിറ്റുകളാണ് എത്തിയത്. തീപിടിത്തത്തെ തുടർന്ന് സമീപത്തുള്ള അത്യാഹിത ലാബ് അടച്ചു.

ഈ കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ കനത്ത പുക പടർന്നുക്കൊണ്ടിരിക്കയാണ് പ്രദേശത്ത്. അരുൺ ജെയ്റ്റ്ലി ചികിത്സയിൽ കഴിയുന്ന കെട്ടിടത്തിലല്ല തീപിടുത്തമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്‌ച്ച ഓപി ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. പടർന്നു പിടിച്ച തീ കെടുത്താൻ അഗ്‌നിരക്ഷാസേനയുടെ 34 വാഹനങ്ങളാണു സ്ഥലത്തെത്തിയത്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ പിന്നീട് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കുള്ളതായി റിപ്പോർട്ടുകളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP