Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിൽ പിന്തുണ ബിജെപിക്ക്; പ്രകോപനമായത് ലോക്‌സഭയിൽ തോറ്റവർക്ക് നിയമസഭയിൽ അവസരം നൽകില്ലെന്ന പ്രഖ്യാപനം; ആകെയുള്ള 15 എംഎൽഎമാരിൽ 10 പേരും ഹൂഡയ്‌ക്കൊപ്പം; ഹരിയാനയിലും ആവർത്തിക്കുക ഗോവ-സിക്കിം മോഡലുകളോ? പിളർപ്പിലൂടെ പ്രതിപക്ഷത്തെ തകർക്കുന്ന തന്ത്രത്തിന് പിന്നിൽ അമിത് ഷായെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ടും; ഹരിയാനയിലെ കോൺഗ്രസും പിളർപ്പിന്റെ വക്കിൽ; ഹൂഡ-തൻവർ പോര് വെല്ലുവിളിയാകുന്നത് സോണിയയ്ക്ക് തന്നെ

കാശ്മീരിൽ പിന്തുണ ബിജെപിക്ക്; പ്രകോപനമായത് ലോക്‌സഭയിൽ തോറ്റവർക്ക് നിയമസഭയിൽ അവസരം നൽകില്ലെന്ന പ്രഖ്യാപനം; ആകെയുള്ള 15 എംഎൽഎമാരിൽ 10 പേരും ഹൂഡയ്‌ക്കൊപ്പം; ഹരിയാനയിലും ആവർത്തിക്കുക ഗോവ-സിക്കിം മോഡലുകളോ? പിളർപ്പിലൂടെ പ്രതിപക്ഷത്തെ തകർക്കുന്ന തന്ത്രത്തിന് പിന്നിൽ അമിത് ഷായെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ടും; ഹരിയാനയിലെ കോൺഗ്രസും പിളർപ്പിന്റെ വക്കിൽ; ഹൂഡ-തൻവർ പോര് വെല്ലുവിളിയാകുന്നത് സോണിയയ്ക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

റോത്തക്ക്: ഹരിയാനയിലും കാശ്മീർ ഇഫക്ട്. കാശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ കോൺഗ്രസ് വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ ഹരിയാനയിലെ ഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നത് മറിച്ചാണോ? ഏതായാലും ഹരിയാനയിൽ കോൺഗ്രസ് നേരിടുന്നത് വമ്പൻ പ്രതിസന്ധിയെയാണ്. ഗോവാ മോഡലിൽ കോൺഗ്രസിലെ നിയമസഭാ കക്ഷി ഒന്നടങ്കം ബിജെപിയിലേക്ക് എത്തുമെന്ന ആശങ്ക സജീവമാണ്. എന്നാൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ ഹൂഡയും മകനും തോറ്റമ്പിയതോടെ ഇവർക്കെതിരെ പിസിസി പ്രസിഡന്റ് അശോക് തൻവർ നടത്തിയ അപ്രതീക്ഷിത നീക്കമാണ് ഹൂഡ ക്യാംപിനെ പ്രകോപിച്ചത്. ലോക്‌സഭയിലേക്കു പരാജയപ്പെട്ടവർ നിയമസഭയിലേക്കു മത്സരിക്കേണ്ടെന്ന തൻവാറിന്റെ നിർദ്ദേശം ഹൂഡയെ ഒതുക്കുക എന്ന ലക്ഷ്യമാണെന്ന വിലയിരുത്തലെത്തി. ഇതാണ് പ്രശ്‌നത്തിന് കാരണം.

ഗോവയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ 80 ശതമാനം അംഗങ്ങളും ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് ശേഷം സിക്കിമിലെ പ്രതിപക്ഷത്തെ നെടുകെ പിളർത്തിയും ബിജെപി അവിടെ കരുത്ത് കാട്ടി. ഇനി ഹരിയാനയിലാണ് സമാന മോഡൽ എന്നാണ് സൂചന. കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. ഇത് മുതലെടുക്കുകയാണ് ബിജെപി. നല്ല നേതാക്കൾക്കും പ്രവർത്തകർക്കും ബിജെപിയുടെ വാതിലുകൾ തുറന്നിടുമെന്ന് പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇടപെടൽ. ഭൂപീന്ദർ സിങ് ഹൂഡ എന്ന ഹരിയാന കോൺഗ്രസിലെ അതികായൻ കോൺഗ്രസുമായി പിണങ്ങുന്നതാണ് പ്രശ്‌നത്തിന് കാരണം. കാശ്മീരിനെ ചർച്ചയാക്കിയാണ് ഭൂപീന്ദർ സിങ് ഹൂഡ കളിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയിൽ ചെറുവിരൽ അനക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിന് കഴിഞ്ഞിട്ടില്ല.എല്ലാ കണ്ണുകളും ഞായാറാഴ്ച ഹൂഡ തന്റെ ശക്തികേന്ദ്രമായ റോത്തക്കിൽ വിളിച്ചു ചേർത്ത റാലിയിലാണ്. ഞായാറാഴ്ച ഹൂഡ തന്റെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. 2005 ൽ രണ്ടും 2009ൽ നാലും മാത്രം സീറ്റുകൾ നേടിയ ബിജെപി 2014 ൽ 90 നിയമസഭാ സീറ്റുകളിൽ 47 സീറ്റിൽ വിജയിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. 2005 ൽ 67 ഉം 2009 ൽ 40 സീറ്റും നേടിയ കോൺഗ്രസ് 2014 ൽ 15 സീറ്റിൽ ഒതുങ്ങി. ബിജെപി 47, ഐഎൻഎൽഡി 19, കോൺഗ്രസ്15, എച്ച്‌ജെസി2 മറ്റുള്ളവർ 5 എന്നിങ്ങനെയാണു നിയമസഭയിലെ കക്ഷിനില.

ജമ്മുകശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ഭൂപീന്ദർ ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡ രംഗത്തെത്തിയതോടെ ഹൂഡ ബിജെപി പാളയത്തിലേക്കു പോകുമെന്ന് അഭ്യൂഹങ്ങൾ പരന്നു. 15 എംഎൽമാരിൽ 11 പേരും ഹൂഡയ്‌ക്കൊപ്പം നിൽക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ കോൺഗ്രസ് ഹൂഡയെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നു ഹൂഡയുടെ അടുത്ത അനുയായികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഹൂഡ തള്ളിയെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി വന്നതോടെ സാഹചര്യങ്ങൾ മാറിയെന്നും ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഹരിയാന കോൺഗ്രസിനെ ഈ വർഷം അവസാനത്തോടെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയെന്നതാണു ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഹരിയാന പിളർപ്പിനു സാക്ഷ്യം വഹിക്കേണ്ടി വരും.

ഹൂഡ കോൺഗ്രസ് വിടില്ലെന്നു തന്നെയാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വിവിധ കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന ഹൂഡ ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടില്ലെന്നാണു പ്രതീക്ഷയെന്നു മുതിർന്ന നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. ബിജെപിക്കുള്ള ശക്തമായ മറുപടിയാണ് പരിവർത്തൻ (മാറ്റം) എന്ന ലക്ഷ്യവുമായി ഹൂഡ നടത്തുന്ന റാലിയെന്നാണു വിശദീകരണം. അശോക് തൻവാർ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് തെറിച്ചാൽ തന്റെ നിലപാടുകളിൽ ഹൂഡ മാറ്റം വരുത്തുമെന്നും പുതിയ പാർട്ടിപ്രഖ്യാപനമെന്ന കടുത്ത നടപടികളിൽ നിന്ന് ഹൂഡ വിട്ടുനിൽക്കുമെന്നും ഹൂഡ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

തൻവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാൻ ദേശീയ നേതൃത്വം തയാറാകാത്തതാണ് ഹൂഡ ക്യാംപിനെ അസ്വസ്ഥമാക്കുന്നത്. ഹൂഡയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണു ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP