Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ മെട്രോ ലൈറ്റ് ഓടണമെങ്കിൽ എത്രനാൾ കാത്തിരിക്കണം? കലൂർ സ്‌റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് 11 സ്‌റ്റേഷനുകൾ പിന്നിട്ട് മെട്രോ 'ഓടിയെത്തണമെങ്കിൽ' ചെലവ് 2400 കോടിയെന്ന് നിഗമനം; ഇത്ര വലിയ തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്നും വിദ്ഗധർ

കൊച്ചിയിൽ മെട്രോ ലൈറ്റ് ഓടണമെങ്കിൽ എത്രനാൾ കാത്തിരിക്കണം? കലൂർ സ്‌റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് 11 സ്‌റ്റേഷനുകൾ പിന്നിട്ട് മെട്രോ 'ഓടിയെത്തണമെങ്കിൽ' ചെലവ് 2400 കോടിയെന്ന് നിഗമനം; ഇത്ര വലിയ തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്നും വിദ്ഗധർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : കൊച്ചി മെട്രോ വന്നതിന് പിന്നാലെയാണ് കാക്കനാട് മെട്രോയുടെ കാര്യത്തിൽ എന്നാണ് ഒരു തീരുമാനമാകുക എന്ന ചോദ്യവും ഉയരുന്നത്. കലൂരിലുള്ള രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്നും മെട്രോയുടെ രണ്ടാം ഘട്ടം കാക്കനാട് സ്മാർട്ട് സിറ്റിയിലേക്ക് നീട്ടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കേന്ദ്ര സർക്കാരിന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഒരു മാറ്റവുമില്ലാതെ ഇത് കേന്ദ്ര സർക്കാരിന്റെ മേശപ്പുറത്ത് തന്നെ കിടക്കുകയാണ്. പുതിയ മെട്രോ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ശേഷം പുതുക്കി നൽകിയ റിപ്പോർട്ടാണിത്.

ഏകദേശം 2400 കോടി രൂപ മുടക്കിയാലാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് മെട്രോ 'ഓടി'യെത്തുക. രണ്ട് സ്‌റ്റേഷനുകൾക്കും മധ്യേ 11 സ്‌റ്റേഷനുകളുണ്ടെന്ന് ഓർക്കണം. മെട്രോ വേണമെന്നാണ് ഇടത്തരം നഗരങ്ങൾ എല്ലാം തന്നെ ആവശ്യപ്പെടുന്നത്. പക്ഷേ ഇവർക്കെല്ലാം കോടിക്കണക്കിനു രൂപ മെട്രോയുടെ പേരിൽ നൽകാൻ സർക്കാരിനാവില്ല. മെട്രോ ചോദിക്കുന്നവർ ചെലവു കുറഞ്ഞ മറ്റു മാർഗം ഉണ്ടോ എന്നുകൂടി അന്വേഷിക്കണമെന്നു കേന്ദ്രം പറയുന്നു.

ചെലവു കുറഞ്ഞ ഗതാഗത മാർഗമായി, ഏറെ പ്രാധാന്യത്തോടെയാണു കേന്ദ്ര നഗര വികസന മന്ത്രാലയം മെട്രോ ലൈറ്റ് അവതരിപ്പിച്ചത്. മെട്രോ ഒരു കിലോമീറ്റർ നിർമ്മിക്കാൻ 280- 300 കോടി രൂപ വേണം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് സ്മാർട് സിറ്റി വരെ മെട്രോ നിർമ്മിക്കാൻ 2400 കോടി. ഇത്ര തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്ന് ഈ പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു.

മെട്രോ ലൈറ്റിനെ അറിയാം

റോഡിന്റെ മധ്യത്തിൽ വേലികെട്ടിത്തിരിച്ച പ്രത്യേക പാളത്തിലൂടെയോ പാളമില്ലാതെയോ മെട്രോ ലൈറ്റ് ഓടിക്കാം. മെട്രോ പോലെ തൂണിലും പണിയാം. അപ്പോൾ ചെലവു കൂടും. തൂണുകൾ വേണ്ടെന്നു വരുമ്പോൾ സിവിൽ നിർമ്മാണത്തിന്റെ ചെലവ് ഒഴിവാക്കാം. സ്റ്റേഷനുകൾ വേണ്ട. മെട്രോയുടെ കോച്ചിന്റെ മൂന്നിലൊന്നേ മെട്രോ ലൈറ്റിന്റെ കോച്ചിനു നീളമുള്ളു. വീതിയും കുറവ്. റോഡിനു നടുവിൽ 8.5 മീറ്റർ വീതിയിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും മെട്രോ ലൈറ്റ് ഓടിക്കാൻ അതുമതി. സ്റ്റേഷനുകൾ തമ്മിൽ 500 മീറ്റർ അകലം. ബസ് സ്റ്റോപ്പുകൾതന്നെ മെട്രോ ലൈറ്റ് സ്റ്റേഷനുകളാക്കാം.

സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം വരുന്ന സ്ഥലങ്ങളിൽ മാത്രം 10 മീറ്റർ വേണം. മെട്രോ ലൈറ്റിന്റെ കോച്ചുകൾ ചെറുതായതിനാൽ 45 ഡിഗ്രി വളവുപോലും അനായാസം വളയും. ഏതു റോഡിലൂടെയും ഓടിക്കാം. മെട്രോയിലേതു പോലെ ഓട്ടമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റ് വേണ്ട. ട്രെയിനിനുള്ളിലാണു ടിക്കറ്റ് സ്വൈപ്പിങ്. ടിക്കറ്റില്ലാ യാത്രക്കാരെ പരിശോധിക്കാൻ ആളുണ്ടാവും.

പിടിച്ചാൽ വലിയ തുക പിഴ. സിവിൽ നിർമ്മാണം ഇല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കേണ്ട. നിർമ്മാണച്ചെലവിന്റെ എട്ടും പത്തും ഇരട്ടിയാണു കൊച്ചിയിൽ ഭൂമി ഏറ്റെടുക്കലിനു വേണ്ടത്. മെട്രോ സ്റ്റേഷനു ചുരുങ്ങിയത് 800 ചതുരശ്ര മീറ്റർ സ്ഥലം വേണം. മെട്രോ ലൈറ്റിനു സ്റ്റേഷനില്ല. ട്രെയിനുണ്ടെങ്കിൽ 6 മാസം മതി മെട്രോ ലൈറ്റ് ഓടിക്കാൻ. പൊതു സ്വകാര്യ സംയുക്ത സംരംഭമായി നടപ്പാക്കാവുന്ന പദ്ധതി.

വൈദ്യുതി ഇല്ലാതെയും ഓടും

റോഡിൽ നിന്നു ഫുട് അണ്ടർ ബ്രിജിലൂടെയോ ഫുട് ഓവർ ബ്രിജിലൂടെയോ മെട്രോ ലൈറ്റ് പ്ലാറ്റ്‌ഫോമിലെത്താം. ട്രെയിൻ ഓടിക്കാൻ വൈദ്യുതി, കൊച്ചി മെട്രോയുടേതു പോലെ തേഡ് റെയിൽ ആയി നൽകാം. എന്നാൽ കൊച്ചിയിലെ റോഡുകളിലെ വെള്ളക്കെട്ട് പരിഗണിക്കുമ്പോൾ ഇതു ട്രെയിനിനു മുകളിലൂടെ നൽകുന്നതാവും നന്നാവുക. വൈദ്യുതി ഇല്ലാതെയും ട്രെയിൻ ഓടിക്കാൻ സംവിധാനമുണ്ട്. സ്റ്റോറേജ് ബാറ്ററി ഉപയോഗിച്ചാണിത്. ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്ന 15- 20 സെക്കൻഡ്‌കൊണ്ട് അടുത്ത 2 കിലോമീറ്റർ ഓടാനുള്ള ചാർജ് സംഭരിക്കുന്ന ഫ്‌ളാഷ് ചാർജിങ് ലഭ്യമാണ്.

നിലവിലെ ട്രാഫിക് സിഗ്‌നലുകളിലൂടെ മെട്രോ ലൈറ്റ് കടന്നുപോകണം എന്നതിനാൽ നിലവിലുള്ള സിഗ്‌നലുകളും മെട്രോ ലൈറ്റ് സിഗ്‌നലുകളും സംയോജിപ്പിക്കണം. തുടക്കത്തിൽ പൊലീസിനെ നിയോഗിച്ച് ഇതു നിയന്ത്രിക്കാം. പാളമിടാതെയും മെട്രോ ലൈറ്റ് ഓടിക്കാം. റോഡ് പ്രതലത്തിനു താഴെയിട്ട 2 കേബിളുകളാണു പാളം. ഇതിൽനിന്നു ലഭിക്കുന്ന സിഗ്‌നൽ അനുസരിച്ചാവും ട്രെയിനിന്റെ ഓട്ടം. സർവം കംപ്യൂട്ടർ അധിഷ്ഠിതമായ ഇക്കാലത്തു ട്രെയിനിനു ഡ്രൈവർ വേണ്ട. ഇരുമ്പു പാളത്തിൽ ഉരയുന്ന ഉരുക്കു ചക്രങ്ങളുടെ ശബ്ദമില്ലാതെ ട്രെയിൻ യാത്ര സങ്കൽപ്പിക്കാനാകുമോ ? ഇരുമ്പു ചക്രമല്ലാതെ, റബർ ചക്രങ്ങളിൽ മെട്രോ ലൈറ്റ് ഓടിക്കാം. പാളം വേണ്ട.

നൂറു കണക്കിനു ബസുകൾക്കു പകരമായി മെട്രോ ലൈറ്റ് സർവീസുകൾ നഗരത്തിൽ പരീക്ഷിക്കാം. പ്രതിവർഷം ലക്ഷക്കണക്കിനു ലീറ്റർ ഡീസൽ ഉപയോഗം കുറയ്ക്കാം. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാം. റോഡപകടങ്ങൾ കുറയ്ക്കാം, കൃത്യതയുള്ള പൊതു ഗതാഗതം ഉറപ്പാക്കാം. മെട്രോയും ചെയ്യുന്നത് ഇതൊക്കെത്തന്നെ. പക്ഷേ, പൈലിങ്, തൂണുകളുടെ നിർമ്മാണം, ഇവയ്ക്കു മുകളിലെ ഗർഡറുകൾ, പാളങ്ങൾ... എല്ലാം ചേരുമ്പോൾ ചെലവു കൂടുതലാണ്. ഈ ചെലവുകൾ മെട്രോ ലൈറ്റിന് 9 ൽ ഒന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP