Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ; അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസെടുത്തെന്ന് പൊലീസ്; ബസിൽ വിശദമായ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പാലായിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ; അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസെടുത്തെന്ന് പൊലീസ്; ബസിൽ വിശദമായ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മറുനാടൻ ഡെസ്‌ക്‌

പാലാ : നീറന്താനം ഇരുമ്പുകുഴിക്ക് സമീപം സ്വകാര്യ ബസിന്റെ വാതിലിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ബസോടിച്ചിരുന്ന ഉടുമ്പന്നൂർ മുളപ്പുറം ചെറുകുന്നത്ത് സി.എസ് അനുമോൻ (29), കണ്ടക്ടർ പ്ലാശനാൽ മണ്ഡപത്തിൽ വിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്. രാമപുരം സിഐ എ.അജേഷ്‌കുമാർ എസ്‌ഐ അബ്ദുൾ കരിം എന്നീ ഉദ്യോഗസ്ഥരെത്തിയാ് ഇവരെ അറസ്റ്റ് ചെയ്തത്. അനുമോനേയും വിഷ്ണുവിനേയും പാലാ കോടതിയിൽ ഹാജരാക്കി.

അനുമോനെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ 16ന് രാവിലെ 8.20നാണ് നീറന്താനം ഇരുമ്പുകുഴി കവലയ്ക്ക് സമീപത്ത് വെച്ച് ്പകടമുണ്ടായത്. സംഭവത്തിൽ കിഴതിരി നീറന്താനം ഒഴുകയിൽ ഒ.ടി.തോമസിന്റെ ഭാര്യ മേരി(69)യാണ് മരിച്ചത്. മകൾ ദിവ്യ(37)യ്ക്കു ബസിൽ നിന്നു വീണു പരുക്കേറ്റിരുന്നു.

ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.തൊടുപുഴയിൽ നിന്നു നീറന്താനം വഴി പാലായിലേക്കു വരികയായിരുന്ന ശ്രാവൺ ബസ് വളവു തിരിഞ്ഞപ്പോൾ വാതിലിൽ നിൽക്കുകയായിരുന്ന മേരിയും മകൾ ദിവ്യയും പിടിവിട്ട് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ ശ്രാവൺ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിച്ചു. വാതിൽ പ്രവർത്തനക്ഷമമാണോ എന്നതു സംബന്ധിച്ചായിരുന്നു പരിശോധന.

ബസിന്റെ ഇരുവാതിലുകളും പ്രവർത്തിക്കുന്നവയാണെന്നു സ്‌ക്വാഡ് കണ്ടെത്തി. പൊലീസിന്റെ അറിയിപ്പ് ലഭിച്ചാൽ ഉടൻ മോട്ടർ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തും. ഡ്രൈവർ അനുമോൻ, കണ്ടക്ടർ വിഷ്ണു എന്നിവരെ ഉഴവൂർ ജോ. ആർടി ഓഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. അപകടം സംബന്ധിച്ച് ആർടിഒയ്ക്കു റിപ്പോർട്ട് നൽകുമെന്ന് എംവിഐ ചന്ദ്രലാൽ പറഞ്ഞു. ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതു സംബന്ധിച്ചു നടപടിയെടുക്കുമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP