Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു ആചാര പ്രകാരം പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകളുമായി വിവാഹം ആഘോഷിച്ചാൽ കറാച്ചിയിൽ പണിയുറപ്പ്; മനസ്സിലെ ആചാരങ്ങൾക്ക് അനുസരിച്ച് കല്യാണം കഴിക്കാൻ ഇത്തവണ അതിർത്തി കടന്ന് എത്തിയത് രണ്ട് ദമ്പതികൾ; രാജ്‌കോട്ടിലെ വിവാഹത്തെ ജമ്മു കശ്മീരിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതിയും ബാധിച്ചില്ല; പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിന് കല്യാണം കൂടണമെങ്കിൽ ഇന്ത്യയിലേക്ക് വരണം

ഹിന്ദു ആചാര പ്രകാരം പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകളുമായി വിവാഹം ആഘോഷിച്ചാൽ കറാച്ചിയിൽ പണിയുറപ്പ്; മനസ്സിലെ ആചാരങ്ങൾക്ക് അനുസരിച്ച് കല്യാണം കഴിക്കാൻ ഇത്തവണ അതിർത്തി കടന്ന് എത്തിയത് രണ്ട് ദമ്പതികൾ; രാജ്‌കോട്ടിലെ വിവാഹത്തെ ജമ്മു കശ്മീരിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതിയും ബാധിച്ചില്ല; പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിന് കല്യാണം കൂടണമെങ്കിൽ ഇന്ത്യയിലേക്ക് വരണം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പാക്കിസ്ഥാനിലെ ഹിന്ദു സമൂഹമാണ് മഹേശ്വരി സമുദായം. ഇന്ത്യയിൽ രാജ്കോട്ട്, കച്ച് എന്നിവിടങ്ങളിലും മഹേശ്വരി സമുദായമുണ്ട്. വിഭജന കാലത്ത് ഈ വിഭാഗത്തിൽപ്പെട്ട കുറേ കുടുംബങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുകയായിരുന്നു. ഇവർ ഇന്നും ഇന്ത്യയിലേക്ക് എത്തും. കല്യാണവും മറ്റ് ചടങ്ങുകളും നടത്താൻ. അത്തരത്തിലൊരു വിവാഹം കഴിഞ്ഞ ദിവസം നടന്നു. അതിർത്തികടന്നെത്തി പാക്കിസ്ഥാനിൽനിന്നുള്ള വധൂവരന്മാർ ഇന്ത്യയിൽ വിവാഹിതരായി. പാക്കിസ്ഥാനിലെ നിയമമനുസരിച്ച് ആചാരപ്രകാരവും ചടങ്ങുകളോടെയുമുള്ള വിവാഹം അനുവദനീയമല്ല. അതുകൊണ്ടാണ് ഇവർക്ക് കല്യാണം കഴിക്കാൻ ഇന്ത്യയിൽ വരേണ്ടി വരുന്നത്.

ജമ്മു കശ്മീരിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടിയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെയായിരുന്നു ഈ വിവാഹം, പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിൽപ്പെട്ട വധൂവരന്മാരാണ് ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന സമൂഹവിവാഹ വേദിയിൽ വിവാഹം കഴിച്ചത്. പാക്കിസ്ഥാനിലെ കറാച്ചി അടക്കമുള്ള മേഖലകളിൽ നിന്നാണ് മഹേശ്വരി സമുദായത്തിൽപ്പെട്ട വധൂവരന്മാർ വിവാഹിതരാകാൻ മാത്രമായി ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഈ കല്ല്യാണത്തെ ബാധിച്ചില്ല.

രണ്ട് വിവാഹങ്ങളാണ് ഇത്തവണ രാജ്‌കോട്ടിൽ നടന്നത്. കഴിഞ്ഞ വർഷം 15 ദമ്പതികളാണ് വിവാഹം കഴിഞ്ഞ് മടങ്ങിയത്. ഇതുവരെ 90 ഇത്തരത്തിലുള്ള വിവാഹങ്ങൾ രാജ് കോട്ടിലെ മഹേശ്വരി സമാജം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഏതാണ് 3000 രാജേശ്വരി സമുദായ കുടുംബങ്ങളാണുള്ളത്. ഹിന്ദു ആചാരങ്ങൾ പിന്തുടർന്ന് ഇവർക്ക് പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യം കുറവാണ്. അതുകൊണ്ടാണ് വിവാഹത്തിനും മറ്റുമായി അവർ ഇന്ത്യയിലേക്ക് എത്തുന്നത്. കറാച്ചിയിലെ മഹേശ്വരി സമുദായക്കാർക്ക് ഇന്ത്യ ഉദാരമായി വിസ അനുവദിക്കാറുണ്ട്. ഈ കുടുംബത്തിലെ പലർക്കും അതുകൊണ്ട് തന്നെ ഇന്ത്യയിൽ കഴിയാനും സാധിക്കുന്നു. കാശ്മീരിലെ മോദി സർക്കാരിന്റെ ഇടപെടലിനേയും പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്.

എല്ലാ വർഷവും പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിൽപ്പെട്ടവർ രാജ്കോട്ടിൽ എത്തിയാണ് വിവാഹച്ചടങ്ങുകൾ നടത്താറുള്ളത്. നിരവധി വധൂവരന്മാർ ഒരു വേദിയിൽവച്ചാണ് വിവാഹം നടത്തുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് സമുദയത്തിൽപ്പെട്ട നിരവധി പേരും ഇന്ത്യയിൽ എത്താറുണ്ട്. പാക്കിസ്ഥാനിൽ വിവാഹച്ചടങ്ങുകൾ നടത്തിയാൽത്തന്നെ, വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ നടത്താൻ സാധിക്കാറില്ല. എന്നാൽ രാജ്കോട്ടിൽ വെച്ച് നടത്തുമ്പോൾ പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകൾ ഉൾപ്പെടെ വിവാഹം ആഘോഷമാക്കാം. അതുകൊണ്ടാണ് ഇവർ ഇന്ത്യയിൽ വരുന്നത്. ഇന്ത്യയിൽനിന്നുള്ളവർ പാക്കിസ്ഥാൻ സ്വദേശികളായ മഹേശ്വരി സമുദായാംഗങ്ങളെ വിവാഹം കഴിക്കുന്നതും പതിവാണ്.

പാക്കിസ്ഥാനിൽ 16 വയസ്സുകാരി ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനെതിരേ പ്രതിഷേധം മാസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു. ന്യൂനപക്ഷ ഹിന്ദു മഹേശ്വരി വിഭാഗക്കാരാണ് കറാച്ചിയിൽ അധികൃതർക്കെതിരേ പ്രതിഷേധിച്ചത്. ഇതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിങ്കളാഴ്ച ആവർത്തിച്ചു. ഇസ്ലാം നിർബന്ധ മതപരിവർത്തനം അനുവദിക്കുന്നില്ല. മതത്തെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് എല്ലാവർക്കും ജീവിക്കാൻ അവസരം ഉറപ്പാക്കുമെന്നും ഒരു ചടങ്ങിൽ സംസാരിക്കവേ സിന്ധ് പ്രവിശ്യയിലെ സംഭവങ്ങളെ ഉദ്ധരിച്ച് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബിലെ സിയാൽകോട്ടിൽ 1000 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം 72 വർഷത്തിനുശേഷം ആരാധനയ്ക്കായി തുറന്നുകൊടുത്തതും ഈയിടെയായിരുന്നു. വിഭജനസമയത്ത് അടച്ചിട്ടതാണ് സർദാർ തേജ സിങ് നിർമ്മിച്ച ധാരോവാലിലെ ഷാ വാല തേജ സിങ് ക്ഷേത്രം. 1992-ൽ ഇന്ത്യയിൽ ബാബറി മസ്ജിദ് തകർപ്പെട്ടതിൽ പ്രതിഷേധിച്ച് അക്രമികൾ ഈ ക്ഷേത്രത്തിനും കേടുപാടുകൾ വരുത്തിയിരുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം തുറന്നുകൊടുത്തതെന്ന് പാക്കിസ്ഥാനിലെ സമാ ടിവി റിപ്പോർട്ടുചെയ്തു. ക്ഷേത്രത്തിന് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുമെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം നടപടികളെല്ലാം വാക്കുകളിൽ മാത്രമേ നിറയാറുള്ളൂ. പാക്കിസ്ഥാനിലെ മതന്യൂനപക്ഷം എന്നും ഭീതിയിലാണ് അവിടെ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP