Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപം പൊട്ടിത്തെറിച്ചത് ചാവേർ; ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ നടുങ്ങി കാബൂൾ; ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 63 പേർ; നൂറോളം പേരുടെ നില ഗുരുതരം; മരണ സഖ്യ ഉയരുമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളും യുവാക്കളും; അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം

സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപം പൊട്ടിത്തെറിച്ചത് ചാവേർ; ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ നടുങ്ങി കാബൂൾ; ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 63 പേർ; നൂറോളം പേരുടെ നില ഗുരുതരം; മരണ സഖ്യ ഉയരുമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളും യുവാക്കളും; അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 63 ഓളം പേർ മരിച്ചു. വിവാഹച്ചടങ്ങിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 1200 ഓളം പേർക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്.

സ്ഫോടക വസ്തുക്കളുമായി ഹാളിലേക്ക് കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച കാബൂൾ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ 14 പേർ മരിക്കുകയും 150 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാബൂളിൽ ഇത്തരം ഹാളുകളിൽ വിവാഹം അടക്കമുള്ള ചടങ്ങുകൾ തുടർച്ചയായി നടക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ കാബൂളിൽ നടന്ന വിവാഹ ചടങ്ങിനിടെ ഹാളിലേക്ക് ചാവേർ ഓടിക്കയറി സ്‌ഫോടനം നടത്തിയിരുന്നു. ഇതിൽ 55 പേർ മരിച്ചിരുന്നു. പരിപാടിയിൽ ഇസ്ലാം പണ്ഡിതരടക്കം ഒട്ടേറെ ആളുകൾ പങ്കെടുത്തിരുന്നു. ഈദ് ആഘോഷങ്ങൾ കഴിഞ്ഞ് ഏതാനും ദിവസം പിന്നിടുമ്പോഴാണ് കാബൂളിൽ സ്‌പോടനം അരങ്ങേറിയിരിക്കുന്നത്. തിങ്കളാഴ്‌ച്ച അഫ്ഗാനിസ്ഥാന്റെ 100ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP