Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വിവാഹം എന്നെ തകർത്തു..അത് റദ്ദാക്കിയതോടെ എനിക്ക് പുതിയ ജീവിതമാണ് ലഭിച്ചത്...ഇനി എനിക്ക് പഠിക്കണം'; വെറും പത്തുമാസം പ്രായമുള്ളപ്പോൾ നടന്ന വിവാഹം റദ്ദാക്കിയത് 18ാം വയസിൽ; ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിലെ മൈനയെ അഭിനന്ദിച്ച് സമൂഹം

'വിവാഹം എന്നെ തകർത്തു..അത് റദ്ദാക്കിയതോടെ എനിക്ക് പുതിയ ജീവിതമാണ് ലഭിച്ചത്...ഇനി എനിക്ക് പഠിക്കണം'; വെറും പത്തുമാസം പ്രായമുള്ളപ്പോൾ നടന്ന വിവാഹം റദ്ദാക്കിയത് 18ാം വയസിൽ; ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിലെ മൈനയെ അഭിനന്ദിച്ച് സമൂഹം

മറുനാടൻ ഡെസ്‌ക്‌

ജോധ്പുർ: ശൈശ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിലെ മൈനയെയാണ് ഇപ്പോൾ രാജ്യം ഒറ്റക്കെട്ടായി നിന്ന് അഭിനന്ദിക്കുന്നത്. തനിക്ക് പത്തുമാസം പ്രായമുള്ളപ്പോൾ നടന്ന വിവാഹത്തിനെതിരെ പോരാടിയാണ് ഈ 18കാരി. 2001 ഡിസംബർ 26നാണ് രാജസ്ഥാനിലെ ഢാഢണിയാ ഭായലാ ഗ്രാമവാസിയായ മൈനയെ ഉദയ്‌സറിൽ നിന്നുള്ള യുവാവ് വിവാഹം ചെയ്തത്.

തന്റെ ജീവിതം തകർത്തത് ശൈശവ വിവാഹമാണെന്ന് മനസിലായതോടെയാണ് ഇത് റദ്ദാക്കാൻ മൈന നിയമ പോരാട്ടം ആരംഭിച്ചത്. സന്നദ്ധസംഘടനയായ സാരഥി ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും മനഃശാസ്ത്രജ്ഞയുമായ കൃതി ഭാരതിയുടെ സഹായത്തോടെയാണ് മൈന നിയമനടപടി തുടങ്ങിയത്.

ഫെബ്രുവരിയിൽ ജോധ്പുർ കുടുംബകോടതിയിൽ ഹർജി നൽകി. വെള്ളിയാഴ്ചയാണ് ജഡ്ജി പ്രദീപ് കുമാർ ജെയിൻ വിവാഹം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്. കേസ് പിൻവലിച്ചില്ലെങ്കിൽ ഊരുവിലക്കുമെന്ന് ഭർത്താവിന്റെ വീട്ടുകാർ മൈനയെയും കുടുംബത്തെയും നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, കൗൺസലിങ്ങിനിടെ വിവാഹത്തിൽനിന്ന് പിന്മാറാൻ തയ്യാറാണെന്ന് ഭർത്താവ് അറിയിച്ചു.

''വിവാഹം എന്നെ തകർത്തു. വിവാഹം റദ്ദാക്കിയതോടെ എനിക്ക് പുതിയ ജീവിതമാണ് ലഭിച്ചത്. ഇനി എനിക്ക് പഠിക്കണം'' -എന്നായിരുന്നു കോടതി ഉത്തരവിനു പിന്നാലെ മൈനയുടെ പ്രതികരണം. പെൺകുട്ടിയെ പുനരധിവസിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ഭാരതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP