Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെള്ളത്തിൽ വീണ കൂട്ടുകാരനോട് ഒരു ചെറുപ്പക്കാരനും ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന സുഹൃത്തുക്കൾ; അതിന്റെ ഇരയായി മാറി രമേശൻ; ടൈറ്റിൽ റോളിൽ തിളങ്ങി മണികണ്ഠൻ പട്ടാമ്പി; സുജിത് വിഘ്‌നേശ്വറിന്റെ 'രമേശൻ ഒരു പേരല്ല' എന്ന സിനിമ പറയുന്നത് പ്രവാസി കഥാപാത്രത്തിന്റെ അതിജീവനത്തിനായുള്ള പെടാപ്പാട്

വെള്ളത്തിൽ വീണ കൂട്ടുകാരനോട് ഒരു ചെറുപ്പക്കാരനും ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന സുഹൃത്തുക്കൾ; അതിന്റെ ഇരയായി മാറി രമേശൻ; ടൈറ്റിൽ റോളിൽ തിളങ്ങി മണികണ്ഠൻ പട്ടാമ്പി; സുജിത് വിഘ്‌നേശ്വറിന്റെ 'രമേശൻ ഒരു പേരല്ല' എന്ന സിനിമ പറയുന്നത് പ്രവാസി കഥാപാത്രത്തിന്റെ അതിജീവനത്തിനായുള്ള പെടാപ്പാട്

സ്വന്തം ലേഖകൻ

പ്രവാസി ജീവിതം വെടിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന രമേശൻ ഒരു സ്വാതന്ത്ര്യദിനത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവറാകുന്നത് പ്രതീക്ഷകളുമായാണ്. എങ്ങനേയും ജീവിതം മുമ്പോട്ട് കൊണ്ടു പോകാനുള്ള ശ്രമം. ഭാര്യയെയും മക്കളയെും പോറ്റാനുള്ള മാർഗമായിരുന്നു ഈ ജോലി.

ഇന്റർനെറ്റിൽ ബന്ധമുറപ്പിക്കുന്ന ഡ്രൈവറും സവാരിക്കാരനും ചേരുമ്പോഴുള്ള പ്രശ്‌നങ്ങൾ രമേശൻ ചിന്തിച്ചതിനും അപ്പുറത്തായിരുന്നു. അതിജീവനത്തിനുള്ള അത്യാർത്തിയിൽ മറ്റു ജീവിതങ്ങളെ തട്ടിയെറിയുന്ന മനുഷ്യർ രമേശന്റെ മുമ്പോട്ട് പോക്കിന് വിഘാതമായി. ഇതാണ് നവാഗത സംവിധായകനായ സുജിത് വിഘ്നേശ്വറിന്റെ 'രമേശൻ ഒരു പേരല്ല' എന്ന സിനിമ പറയുന്ന കഥ.

സ്വാഭാവികമായി രമേശനെ അവതരിപ്പിച്ച മണികണ്ഠൻ പട്ടാമ്പിയാണ് ഈ ചിത്രത്തിന്റെ കരുത്ത്. കേൾവിപ്രശ്നമുള്ളതിനാൽ ഹിയറിങ് എയ്ഡ് വേണ്ടുന്ന, ഒരു പരിധിക്കപ്പുറം ശബ്ദമുയർന്നാൽ വിഭ്രാന്തിലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രമേശന് എല്ലാവരോടും സ്നേഹമായിരുന്നു. തന്റെ ടാക്സിയിലെ സവാരിക്കാരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുകയും അവരുടെ സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഡ്രൈവറായിരുന്നു രമേശൻ. എന്നാൽ കാറിലേക്ക് യാത്രയ്‌ക്കെത്തിയ ചെറുപ്പക്കാരുടെ സംഘം പ്രതീക്ഷകളെ തകർത്തു. ഒടുവിൽ രമേശൻ അഴിക്കുള്ളിലുമായി.

രാജേഷ് ശർമ, ദിവ്യദർശൻ, ശൈലജ തുടങ്ങിയവരും രമേശൻ ഒരു പേരല്ല എന്ന സിനിമയിൽ താരങ്ങളാകുന്നു. ഗാനങ്ങളൊരുക്കിയ ജെമിനി ഉണ്ണിക്കൃഷ്ണന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്നു. സുനിൽ പ്രേമിന്റെ ഛായാഗ്രഹണവും ശ്രദ്ധേയമാണ്. ഒരു ചെറിയ ചിത്രം പ്രൊഫഷണൽ മികവോടെ അണിയിച്ച സുജിത്തിനും സന്തോഷിക്കാം.ഈ കൊച്ച് ചിത്രം പകരുന്നത് ജീവിക്കാനായി പാടുപെടുന്ന രമേശന്റെ അതിജീവനമാണ്.

ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ രമേശൻ ബാലകൃഷ്ണൻ എന്നുപേരായ ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ കഥയാണ്. കൃത്യമായി പറഞ്ഞാൽ രമേശൻ ഓൺലൈൻ ഡ്രൈവർ ആയി ജോലി തുടങ്ങിയ ആദ്യ ദിവസത്തെ സംഭവങ്ങൾ ആണ് പടത്തിന്റെ ആദ്യ പകുതി മുഴുവൻ . രണ്ടാം പാതി ഒരു സംഭവത്തെ സംബന്ധിച്ച് നടക്കുന്ന പൊലീസ് സ്റ്റേഷൻ , കോടതിരംഗങ്ങളും.

വലിയ പുതുമകളോ വഴിത്തിരിവുകളോ ഒന്നുമില്ലെങ്കിലും ഏറെക്കുറെ റിയലിസ്റ്റിക് ആയിയാണ് സിനിമ മുമ്പോട്ട് പോകുന്നത്.വെള്ളത്തിൽ വീണ കൂട്ടുകാരനോട് ഒരു ചെറുപ്പക്കാരനും ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നു. അതിന്റെ ഇരയായി മാറുന്നത് രമേശനും.രമേശൻ ഒരു പേരല്ല, ഒരു വ്യക്തിയല്ല, നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് എന്ന പറയുകയാണ് സംവിധായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP