Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതശ്വാസ പ്രവർത്തനങ്ങളിൽ കൈ മെയ് മറന്നു ഓടിനടന്നു; സ്വന്തം കുഞ്ഞടക്കം ക്യമ്പിൽ ആയിട്ടും പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോയില്ല; സജീവമായത് പത്തോളം ആൺ സുഹൃത്തുക്കൾക്കൊപ്പം; ഫേസ്‌ബുക്കിൽ കുരുപൊട്ടി തെറിവിളിച്ച സദാചാര മാന്യന്മാർക്കും മഹതികൾക്കും കരണത്തടിച്ച മറുപടി നൽകി യുവതി; ഉളുപ്പുണ്ടെങ്കിൽ ഫേസ്‌ബുക്കിലെ കുരയിൽ നിർത്തി കളത്തിലിറങ്ങി പണിയെടുക്കാൻ വെല്ലുവിളിച്ച് സുരഭി

ദുരിതശ്വാസ പ്രവർത്തനങ്ങളിൽ കൈ മെയ് മറന്നു ഓടിനടന്നു; സ്വന്തം കുഞ്ഞടക്കം ക്യമ്പിൽ ആയിട്ടും പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോയില്ല; സജീവമായത് പത്തോളം ആൺ സുഹൃത്തുക്കൾക്കൊപ്പം; ഫേസ്‌ബുക്കിൽ കുരുപൊട്ടി തെറിവിളിച്ച സദാചാര മാന്യന്മാർക്കും മഹതികൾക്കും കരണത്തടിച്ച മറുപടി നൽകി യുവതി; ഉളുപ്പുണ്ടെങ്കിൽ ഫേസ്‌ബുക്കിലെ കുരയിൽ നിർത്തി കളത്തിലിറങ്ങി പണിയെടുക്കാൻ വെല്ലുവിളിച്ച് സുരഭി

മറുനാടൻ ഡെസ്‌ക്‌

വയനാട്; കേരളം സമാനതകൾ ഇല്ലാത്ത വലിയ പ്രളയത്തെയാണ് നേരിടുന്നത്. ആൺ പെൺ വ്യത്യാസം മറന്ന് മനുഷ്യരെന്ന ഗണത്തിലാണ് നാം അതിനെ നേരിടുന്നത്. അത്തരത്തിൽ നിരവധി പേർ പലയിടത്തും ഓടി നടന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട്.

അതേസമയം ഇങ്ങനെ കഷ്ടപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ കളിയാക്കാനും സാദാചാര വാദം വിളമ്പാനും വർഗ്ഗീയവൽക്കരിക്കാനും ഒരു വിഭാഗം ആൾക്കാർ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിരിക്കും. അത്തരത്തിൽ സദാചാരം വിളമ്പിയ മാന്യന്മാർക്കം മഹതികൾക്കും കരണത്തടിച്ച മറുപടി നൽകുകയാണ് സുരഭി ലക്ഷമി എന്ന യുവ മാധ്യമപ്രവർത്തക.

സുരഭിയും പത്തോളം വരുന്ന ആൺസുഹൃത്തുക്കളും ചേർന്ന് നാലു ദിവസത്തോളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടത്തിയത് വയനാടിന്റെ ഉൾ മേഖലകളിലാണ്. സ്വന്തം കുഞ്ഞും അമ്മയും ദുരിതാശ്വാസ ക്യാമ്പിലായിരുന്നിട്ടു പോലും തളരാതെയാണ് യുവതി ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ട് പോകാതെ സേവനം നടത്തിയത്. പിന്നീട് ഇവയെല്ലാം കഴിഞ്ഞ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതാണ് സദാചാരവാദികൾക്ക് ദഹിക്കാതെ പോയത്.

തുടർന്ന് പോസ്റ്റിന് താഴെ അശ്ലീല വർഷവും സദാചാര ഉപദേശവുമായിരുന്നു ഇവരുടെ വകയായി. ഇതിലാണ് സുരഭി ശക്തമായി പ്രതികരിച്ച് ഫെയ്‌സ് ബുക്ക് ലൈവിലെത്തിയത്. സുരഭിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തെന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP