Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യ മരിച്ചതോടെ രണ്ട് പിഞ്ച് പെൺകുട്ടികളെ വളർത്തിയ പിതാവ് ഇളയവളെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം; അനുജത്തിയെ അച്ഛൻ കഴുത്തറുത്തുകൊന്നതറിഞ്ഞതോടെ പരാതിയുമായി പൊലീസിനെ സമീപിച്ച് മൂത്ത സഹോദരി; പത്തൊൻപത്കാരിയുടെ ക്രൂരമരണത്തിന് പിന്നിലെ ദുരൂഹതകൾ പുറത്തുവരുന്നത് ഇങ്ങനെ

ഭാര്യ മരിച്ചതോടെ രണ്ട് പിഞ്ച് പെൺകുട്ടികളെ വളർത്തിയ പിതാവ് ഇളയവളെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം; അനുജത്തിയെ അച്ഛൻ കഴുത്തറുത്തുകൊന്നതറിഞ്ഞതോടെ പരാതിയുമായി പൊലീസിനെ സമീപിച്ച് മൂത്ത സഹോദരി; പത്തൊൻപത്കാരിയുടെ ക്രൂരമരണത്തിന് പിന്നിലെ ദുരൂഹതകൾ പുറത്തുവരുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പൂർ: അമ്മയില്ലാത്ത മകളെ രണ്ടുവർഷത്തോളം പീഡിപ്പിച്ച ശേഷം കഴുത്തറുത്തുകൊന്ന പിതാവ് പൊലീസ് പിടിയിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൂത്ത സഹോദരിയാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന വിവരം പുറത്തെത്തിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പെൺകുട്ടികളുടെ അമ്മ വളരെ നേരത്തേ തന്നെ മരിച്ച് പോയിരുന്നു. തുടർന്ന് പിതാവാണ് ഇവരെ വളർത്തിയത്. മൂത്ത മകളെ വിവാഹം കഴിച്ചയച്ച ശേഷം പത്തൊൻപത് വയസ്സുള്ള ഇളയ പെൺകുട്ടിയും പിതാവും ഒന്നിച്ചായിരുന്നു താമസം.

2015-ൽ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ സഹോദരി വീട്ടിൽ എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ പെൺകുട്ടിയുടെ മൂത്ത സഹോദരി അച്ഛനോട് വിവരം അന്വേഷിച്ചു. അപ്പോൾ അച്ഛൻ തന്നെയാണ് മകളെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 26 നാണ് അച്ഛൻ തന്റെ പത്തൊൻപതു വയസ്സു പ്രായമുള്ള മകളെ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഉടലും തലയും വേർപ്പെടുത്തി. രണ്ടും രണ്ടിടത്ത് ഉപേക്ഷിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ ഉടനെ അനുജത്തിയെ കൊന്നതിന് അച്ഛനെതിരേ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ശരീരഭാഗങ്ങൾ കണ്ടെത്തുകയും അച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 15-വർഷം മുമ്പാണ് ഇവരുടെ അമ്മ മരിച്ചുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP