Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നന്ദി ഭൂട്ടാൻ! അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നു ഇത്; ഭൂട്ടാനിലെ അത്ഭുതകരമായ ജനതയിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കാനാവില്ല; സന്ദർശനം കഴിഞ്ഞു ഇന്ത്യയിലേക്ക് തിരിച്ച് പ്രധാനമന്ത്രി

'നന്ദി ഭൂട്ടാൻ! അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നു ഇത്; ഭൂട്ടാനിലെ അത്ഭുതകരമായ ജനതയിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കാനാവില്ല; സന്ദർശനം കഴിഞ്ഞു ഇന്ത്യയിലേക്ക് തിരിച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

രണ്ടു ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. മോദി ശനിയാഴ്ചയാണ് ഭൂട്ടാനിലെത്തിയത്. ഭൂട്ടാനിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനവും, ഈ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദർശനവുമാണിത്.ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നേതാക്കളുമായി ചർച്ച നടത്തുന്നതിനായിട്ടാണ് മോദി ഭൂട്ടാൻ സന്ദർശിച്ചത്

''നന്ദി ഭൂട്ടാൻ! അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നു ഇത്. ഭൂട്ടാനിലെ അത്ഭുതകരമായ ജനതയിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കാനാവില്ല.'' സന്ദർശനം കഴിഞ്ഞു ഭൂട്ടാനിൽ നിന്നും മടങ്ങവേ മോദി പറഞ്ഞു. നിരവധി മികച്ച പരിപാടികളിൽ പങ്കെടുക്കാനുള്ള ബഹുമതി തനിക്ക് ലഭിച്ചു എന്നും സന്ദർശനത്തിന്റെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുമെന്നും മോദി പറഞ്ഞു.

ഭൂട്ടാനിലെ തിംഫുവിൽ ശനിയാഴ്ച താമസിക്കുന്നതിനിടെ മോദി ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗുമായി വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അവർ ചർച്ച ചെയ്തു.ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ.ടി, വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും 10 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP