Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നന്നായി പണിയെടുക്കു! അല്ലെങ്കിൽ നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദിക്കാനും ജനങ്ങളോട് പറയേണ്ടിവരും; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ഗഡ്കരി

നന്നായി പണിയെടുക്കു! അല്ലെങ്കിൽ നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദിക്കാനും ജനങ്ങളോട് പറയേണ്ടിവരും; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ഗഡ്കരി

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.സർക്കാർ ഓഫീസിൽ ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നതിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നന്നായി ജോലി ചെയ്തില്ലെങ്കിൽ ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാൻ പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞുവെന്നും ഗഡ്കരി പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥരാണ് നിങ്ങൾ എന്ന കാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, തന്റെ കാര്യം അങ്ങനെയല്ല. തെരഞ്ഞെടുത്ത ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. അഴിമതി കാട്ടിയാൽ ഉദ്യോഗസ്ഥർ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരും.ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കൺവൻഷനിൽ പങ്കെടുത്താണ് ഉദ്യോസ്ഥർക്കെതിരെ മന്ത്രി കടുത്ത വാക്കുകൾ ഉപയോഗിച്ചത്. ആരെയും പേടിക്കാതെ തങ്ങളുടെ വ്യവസായങ്ങൾ വിപുലപ്പെടുത്തുവാനും കൺവൻഷനിൽ പങ്കെടുത്ത സംരംഭകരോട് ഗഡ്കരി ആവശ്യപ്പെട്ടു.

പ്രാധാന്യമുള്ള ചില പ്രശ്‌നങ്ങൾ എട്ട് ദിവസത്തിനകം പരിഹരിക്കണമെന്നുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെ സാധിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദിക്കാനും തന്നെ ജനങ്ങളോട് പറയേണ്ടി വരും.ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ സാധിക്കാത്ത സംവിധാനങ്ങൾ മാറ്റപ്പെടേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്നും ചടങ്ങിൽ ഗഡ്കരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP