Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെ.എൻ.യുവിന്റെ പേരുമാറ്റി പ്രധാനമന്ത്രി മോദിയുടെ പേരുനൽകണം; യൂണിവേഴ്സിറ്റിയുടെ പേര് എം.എൻ.യു എന്നാക്കണം; പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങൾ വേണ്ടേയെന്ന് ബിജെപി എംപി

ജെ.എൻ.യുവിന്റെ പേരുമാറ്റി പ്രധാനമന്ത്രി മോദിയുടെ പേരുനൽകണം; യൂണിവേഴ്സിറ്റിയുടെ പേര് എം.എൻ.യു എന്നാക്കണം; പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങൾ വേണ്ടേയെന്ന് ബിജെപി എംപി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു) യുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. പ്രധാനമന്ത്രി മോദിയോടുള്ള ആദര സൂചകമായി യൂണിവേഴ്സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും എം.എൻ.യു എന്ന് പേരുമാറ്റണമെന്നും നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി എംപി ഹൻസ് രാജ് ആവശ്യപ്പെട്ടു.

മുൻഗാമികൾ ചെയ്ത തെറ്റുകളുടെ ആഘാതം നാം നേരിടുകയാണ്. ജെ.എൻ.യുവിലെ 'ജെ' ഇനി എന്തിനാണ്. യൂണിവേഴ്സിറ്റിയുടെ പേര് എം.എൻ.യു എന്നാക്കണം. പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങൾ വേണ്ടേയെന്ന് ജെ.എൻ.യു സന്ദർശനത്തിനിടെ അദ്ദേഹം ചോദിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ സർക്കാർ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കാനാണ് പ്രാർത്ഥിക്കുന്നത്. നമ്മുടെ പൂർവികർ ചെയ്ത തെറ്റുകളുടെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. നടപ്പിലാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന കാര്യങ്ങളാണ് നരേന്ദ്ര മോദി യാഥാർഥ്യമാക്കിക്കണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി ജെ.എൻ.യുവിന്റെ പേര് എം.എൻ.യു എന്ന് മാറ്റുകയാണ് വേണ്ടത്- ഹൻസ് രാജ് അഭിപ്രായപ്പെട്ടു.

1969 ലാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് ജെ.എൻ.യു സ്ഥാപിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP