Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ കാണാതായത് 18 പേരെ; മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ പെട്ട് കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകൾ; ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും എന്ന് റിപ്പോർട്ടുകൾ

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ കാണാതായത് 18 പേരെ; മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ പെട്ട് കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകൾ; ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും എന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും കനത്ത മഴ. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ഉത്തരകാശി ജില്ലയിൽ 18 പേരെ കാണാതായെന്നും നിരവധിപേർ കുടുങ്ങികിടക്കുന്നതായും റിപ്പോർട്ട്. ടോൺസ് നദി കരകവിഞ്ഞൊഴുകിയതോടെ 20 വീടുകൾ ഒലിച്ചുപ്പോയി. പലയിടത്തും ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ഗംഗോത്രി ഹൈവേ അടച്ചിട്ടു. പാതിവഴിയിൽ കുടുങ്ങിയ മാനസരോവർ യാത്രികരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് നിർദ്ദേശം നൽകി.

ദുരന്തബാധിത മേഖലകളിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, പലയിടത്തും റോഡുകൾ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നാണ് വിവരം. അടുത്ത മൂന്നുദിവസം കൂടി ഉത്തരകാശി മേഖലയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്തമഴയാണ് ഉത്തരാഖണ്ഡിൽ കനത്തനാശം വിതച്ചത്. ഉത്തരാഖണ്ഡിന്റെ അയൽസംസ്ഥാനമായ ഹിമാചൽപ്രദേശിലും കനത്തമഴയും മഞ്ഞുവീഴ്ചയും നാശംവിതച്ചു. ഷിംല, കുളു, മാണ്ഡി തുടങ്ങിയ മേഖലകളിലാണ് കനത്തമഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായത്. മാണ്ഡിയിലെ പലപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് പലയിടത്തും റോഡ് ഒലിച്ചു പോയതിനാൽ ദേശീയ പാത അഞ്ചിലും മൂന്നിലും ഗതാഗതം നിരോധിച്ചു. കുളുവിലെ ബീസ് നദിക്ക് കുറുകെയുള്ള പാലം തകർന്നു.

ലേ-മണാലി റോഡിലും ഉരുൾപൊട്ടലിനെതുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇവിടെ പലഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കനത്തമഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിങ്കളാഴ്ച ഷിംല, കുളു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP