Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഐയെ മാറ്റാൻ സമരം നടത്തിയ സിപിഐക്കാരെ തല്ലിയതിന് എസ്‌ഐക്ക് സസ്‌പെൻഷൻ; എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ലാത്തിച്ചാർജ്ജ് നടന്നതിന് സസ്‌പെൻഷനിലായതു കൊച്ചി സെൻട്രൽ എസ്‌ഐ വിപിൻദാസ്

സിഐയെ മാറ്റാൻ സമരം നടത്തിയ സിപിഐക്കാരെ തല്ലിയതിന് എസ്‌ഐക്ക് സസ്‌പെൻഷൻ; എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ലാത്തിച്ചാർജ്ജ് നടന്നതിന് സസ്‌പെൻഷനിലായതു കൊച്ചി സെൻട്രൽ എസ്‌ഐ വിപിൻദാസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ലാത്തിചാർജ്ജ് നടത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി. കൊച്ചി സെൻട്രൽ എസ്‌ഐ വിപിൻദാസിനെയാണ് ഡിഐജി സസ്‌പെൻഡ് ചെയ്തത്. ലാത്തിച്ചാർജ്ജിൽ എസ്‌ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് കാരണത്തിലാണ് സസ്‌പെൻഷൻ. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്‌ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റതായും ആരോപണമുയർന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവുകൾ എടുത്തുപറയാത്തതിനാൽ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചത്. പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്. മാർച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത്. മൂവാറ്റുപുഴ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു പൊലീസ് ലാത്തിച്ചാർജ്ജ്. വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചായിരുന്നു സിപിഐയുടെ മാർച്ച്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിഐജി ഓഫീസിന് 50 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പി രാജുവിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള സമരക്കാർ ബാരിക്കേഡിലേക്ക് തള്ളിക്കയറിയതോടെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.

എൽദോ എബ്രഹാം ഉൾപ്പെടെ 15 സിപിഐ പ്രവർത്തകർക്കും അസി. കമ്മിഷണർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. പി രാജുവിനും തലയ്ക്ക് നിസാര പരിക്കേറ്റിരുന്നു. കൈയൊടിഞ്ഞ എൽദോ എബ്രഹാം, അസി. കമ്മിഷണർ കെ ലാൽജി, വിപിൻദാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടതായും വന്നു. സംഭവത്തെ തുടർന്ന് സിപിഐക്കുള്ളിലും വിവാദങ്ങൾ തലപൊക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനം പാർട്ടി പ്രവർത്തകരെ പ്രതിസന്ധിയിലാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP