Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപ ചിലവോ? മന്ത്രി രാജുവിന്റെ മണ്ഡലത്തിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലെ ബസ് വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ എംഎൽഎ ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം; തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത് തകർപ്പൻ ബസ് സ്റ്റോപ്പും

കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപ ചിലവോ? മന്ത്രി രാജുവിന്റെ മണ്ഡലത്തിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലെ ബസ് വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ എംഎൽഎ ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം; തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത് തകർപ്പൻ ബസ് സ്റ്റോപ്പും

മറുനാടൻ ഡെസ്‌ക്‌

പുനലൂർ: കേരളത്തിൽ നടക്കുന്ന പൊതുനിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന ഫണ്ട് തട്ടിപ്പുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അടങ്കൽ തുകയിൽ കൂടുതലായി അനുവദിക്കുകയും അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര തുക ഉപയോഗിക്കുകയും ചെയ്യാത്തതാണ് പതിവായി നടക്കുന്ന കാര്യം. ഫണ്ട് അനുവദിക്കുന്ന ജനപ്രതിനിധിയും കരാറുകാരനും തമ്മിലുള്ള അന്തർധാരകൂടി ആകുമ്പോൾ ഖജനാവിൽ നിന്നും പണം ധൂർത്തടിക്കപ്പെടുകയും ചെയ്യും. എംഎൽഎ ഫണ്ടുകളുടെ വിനിയോഗത്തിൽ അടക്കം ഇത്തരം ആരോപണങ്ങൾ ഉയരാറുണ്ട്.

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മന്ത്രി കെ രാജുവിന്റെ മണ്ഡലമായ പുനലൂരിൽ നിർമ്മിച്ച ഒരു വെയ്റ്റിങ് ഷെഡ്ഡാണ്. നാല് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം അത്രകണ്ട് പോരെന്നാണ് സൈബർ ലോകത്തിന്റെ വിമർശനം. കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപയോ എന്ന ആശ്ചര്യം ഉയർത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ വിമർശനം. പുനലൂരിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലാണ് എംഎൽഎ ഫണ്ടിൽ നിന്നും കാത്തിരിപ്പു കേന്ദ്രം പണിതത്.

ഈ നിർമ്മാണത്തിൽ അഴിമതി ഉണ്ട് എന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തുവന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കണമെന്നും ഇതിനായി നിയപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ആരോപിച്ചു. ഈ ബസ് സ്റ്റോപ്പിന് തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും ഒരു ബസ് വെയ്‌സ്റ്റിങ് ഷെഡ് നിർമ്മിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഈ ബസ് വെയ്റ്റിങ് ഷെഡ് മികച്ചതാണെന്ന അഭിപ്രായം എല്ലാവർക്കുമുണ്ട് താനും.

സംഭവത്തിൽ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ താരതമ്യം ചെയ്തു കൊണ്ട് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ. എസ് ഇ സഞ്ജയ് ഖാൻ ഫേസബ്ക്കിൽ വീഡിയോയും ഇട്ടിരുന്നു. ഈ വീഡിയോയിൽ നിന്നു തന്നെ രണ്ട് കാത്തിരുപ്പു കേന്ദ്രങ്ങൾ തമ്മിലുള്ള അന്തരം ബോധ്യമാകും. സഞ്ജയ്ഖാൻ ചെയ്ത വീഡിയോയും സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് വീടുവെക്കാൻ കൊടുക്കുന്നത് നാല് ലക്ഷം രൂപയാണ്. അതേസമയം തന്നെയാണ് ചെറിയൊരു വെയ്റ്റിങ് ഷെഡ് നിർമ്മിക്കാൻ വേണ്ടി നാല് ലക്ഷം രൂപ ചെലവിട്ടതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ പുനലൂരിലെ വെയ്റ്റിങ്‌ഷെഡ്ഡാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP