Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തുമലയിൽ ഒരു മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രണ്ട് കുടുംബങ്ങൾ; തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും; ഡിഎൻഎ സംപിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതർ

പുത്തുമലയിൽ ഒരു മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രണ്ട് കുടുംബങ്ങൾ; തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും; ഡിഎൻഎ സംപിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

കൽപറ്റ: വയനാട്ടിലെ പുത്തുമല ദുരന്തമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് മേൽ അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങൾ രംഗത്തെത്തി. ഇതോടെ ഡിഎൻഎ പരിശോധന നടത്തിയ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ അധികൃതർ. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം എന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കാണാതായവരുടെ പട്ടികയിലുള്ള അണ്ണയ്യ എന്നയാളാണ് ഇതെന്ന് അവകാശപ്പെട്ടു കൊണ്ട് പിന്നീട് ഇയാളുടെ ബന്ധുക്കൾ രംഗത്തു വന്നു. ഇത് അംഗീകരിച്ച് അധികൃതർ മൃതദേഹം ഇവർക്ക് വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കർ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്തുവന്നത്.

ഇതേ ചൊല്ലി തർക്കം രൂക്ഷമായതോടെ അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളിൽ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹത്തിൽ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്റേയും ബന്ധുക്കളിൽ നിന്നും ഡിഎൻ സംപിളുകൾ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാർത്ഥ അവകാശികൾക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം.

പുത്തുമലയിൽ പ്രധാനമായും ദുരന്തമുണ്ടായത് പാഡികളും പള്ളിയും അമ്പലവും ക്ഷേത്രവും നിലനിന്ന സ്ഥലത്താണ്. എന്നാൽ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലിൽ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റർ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകൾക്ക് ഇടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവർ അക്കാര്യം രക്ഷാപ്രവർത്തകരെ അറിയിച്ചു.

ദിവസങ്ങളായി വെള്ളത്തിൽ കിടന്നതിനാൽ അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്തായാലും മൃതദേഹം കണ്ടെത്തിയതോടെ വീടുകൾ തകർന്ന ഭാഗത്ത് നിന്നും വെള്ളച്ചാട്ടത്തിനടുത്തേക്കും തെരച്ചിൽ ഇനി വ്യാപിപ്പിക്കും. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകൾ അടക്കം വരുന്ന മുറയ്ക്ക് ഈ ഭാഗത്ത് ഉപയോഗിക്കും. ഇന്നൊരു മൃതദേഹം കൂടി കിട്ടിയതോടെ പുത്തുമല ദുരന്തത്തിലെ മരണ സംഖ്യ 11 ആയി. ഇനിയും ആറ് പേരെ കൂടി കണ്ടെത്താനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP