Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ 'തായ്ലൻഡ്' വീടുകൾക്ക് പിന്നിൽ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക; ചെലവ് വെറും 5 ലക്ഷം; ചുരുങ്ങിയ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാവുന്ന പ്രീഫാബ് വീടുകൾ 50വർഷം വാറണ്ടിയും; ആവശ്യാനുസരണം അകത്തളങ്ങൾ പുനർക്രമീകരിക്കാം; ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമ്മിക്കാം

പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ 'തായ്ലൻഡ്' വീടുകൾക്ക് പിന്നിൽ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക; ചെലവ് വെറും 5 ലക്ഷം; ചുരുങ്ങിയ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാവുന്ന പ്രീഫാബ് വീടുകൾ 50വർഷം വാറണ്ടിയും; ആവശ്യാനുസരണം അകത്തളങ്ങൾ പുനർക്രമീകരിക്കാം; ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമ്മിക്കാം

മറുനാടൻ ഡെസ്‌ക്‌

വയനാട്; നിരവധിപേരുടെ ഉപജീവനവും ജീവനും കിടപ്പാടവും കവർന്നെടുക്ക കഴിഞ്ഞ പ്രളയത്തിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും ഒന്നുകൂടി കേരളത്തെ പിടിച്ചുലച്ച് എത്തിയത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അട്ടപ്പാടി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകൾ തകർന്നു മിക്കവയിലും വെള്ളം കയറി.പലതും ഉപയോഗ ശൂന്യമായി ഈ കെടുതികളെല്ലാമാണ് ഉമാ പ്രേമൻ എന്ന സാമൂഹികപ്രവർത്തകയെ പുതിയ ആശയങ്ങളിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചത്.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളെപ്പറ്റി പഠനം നടത്തിയ ഉമ ചെന്നെത്തിയത് കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാവുന്ന പ്രീഫാബ് വീടുകളിലേക്കാണ്. ഒരു വർഷത്തിനിപ്പുറം വീണ്ടും പ്രളയം വന്നപ്പോൾ ഇത്തരത്തിൽ നിർമ്മിച്ച വീടുകൾ പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു എന്ന് ഉമ അടിവരയിടുന്നു. തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരത്തിൽ നിർമ്മിച്ച ഇത്തരം വീടുകളിൽ ഇത്തവണ വെള്ളം കയറിയില്ല.

ഒരു സുഹൃത്താണ് വഴിയാണ് തായ്ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെ കുറിച്ചറിയുന്നത്. മേൽത്തരം ഫൈബർ സിമന്റ് ബോർഡാണിത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാൻ കഴിയുംവിധം ബോർഡുകൾ ക്രമീകരിക്കാൻ സാധിക്കും. വീടിന്റെ അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 വർഷം വാറന്റിയുമുണ്ട്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ബോർഡുകൾ ഇറക്കുമതി ചെയ്തു. കേവലം പത്തു ദിവസം കൊണ്ട് വീട് തയാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും. ഇപ്പോൾ ഉമയുടെ വീടാണ് ഓഫിസായും പ്രവർത്തിക്കുന്നത്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്‌റൂം, ഒരു കോമൺ ബാത്‌റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. ഭൂനിരപ്പിൽ നിന്നും ഉയർത്തി പണിയുന്നതിനാൽ പ്രളയത്തെ പ്രതിരോധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാം.വിദഗ്ധ തൊഴിലാളികൾ ആവശ്യമില്ല. ചെലവും കുറവ്. ആവശ്യാനുസരണം അകത്തളങ്ങൾ പുനർക്രമീകരിക്കാം.ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമ്മിക്കാം എന്നിവയാണ് സവിശേഷതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP