Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിൽ ശിവഗിരി മഠം ആശ്രമശാഖയ്ക്കു തറക്കല്ലിട്ടു; ഇന്ത്യയ്ക്കു പുറത്തു സ്ഥാപിക്കുന്ന ആദ്യ ആശ്രമ ശാഖ; ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത് ടെക്‌സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിയിലെ മൂന്നര ഏക്കറിൽ

അമേരിക്കയിൽ ശിവഗിരി മഠം ആശ്രമശാഖയ്ക്കു തറക്കല്ലിട്ടു; ഇന്ത്യയ്ക്കു പുറത്തു സ്ഥാപിക്കുന്ന ആദ്യ ആശ്രമ ശാഖ; ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത് ടെക്‌സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിയിലെ മൂന്നര ഏക്കറിൽ

മറുനാടൻ ഡെസ്‌ക്‌

വർക്കല; അമേരിക്കയിൽ ശിവഗിരി മഠം ആശ്രമശാഖയ്ക്കു തറക്കല്ലിട്ടു. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കു പുറത്തു സ്ഥാപിക്കുന്ന ആദ്യ ആശ്രമ ശാഖയ്ക്കു ചിങ്ങം ഒന്നിനാണ് അമേരിക്കയിൽ ശിലാസ്ഥാപനം നടന്നത്. ടെക്‌സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിയിലെ മൂന്നര ഏക്കറിലാണു ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത്.

പ്രത്യേക വേദിയിൽ നടന്ന ശിലയിടൽ ചടങ്ങുകൾക്കു ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്‌കൂൾ ഓഫ് വേദാന്ത മുഖ്യ ആചാര്യൻ സ്വാമി മുക്താനന്ദ യതി എന്നിവർ കാർമികത്വം വഹിച്ചു.ശ്രീനാരായണ ഗുരുദേവന്റെ ഏകലോകം ദർശനം പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്താൻ സ്ഥാപിക്കുന്ന ആശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുദേവ ഭക്തർ പങ്കെടുത്തു.

തുടർന്നു സാംസ്‌കാരിക സമ്മേളനത്തിൽ ആത്മീയ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരും പങ്കെടുത്തു. മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ.ദാമോദരൻ, മന്ദിരസമിതി ഇന്റർനാഷനൽ കോഓർഡിനേറ്റർ ചന്ദ്രബാബു, ആലുംമൂട്ടിൽ ശിവദാസൻ, മാധവൻ ചാന്നാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടായിരുന്നു.ഡാലസ് വിമാനത്താവളത്തിൽ നിന്നു പതിനഞ്ചു മിനിറ്റ് മാത്രം അകലെയാണ് ആശ്രമ സ്ഥാനം. ഒന്നാം ഘട്ടമായി 6,000 ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണിയുകയെന്നു സ്വാമി ഗുരുപ്രസാദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP