Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു മാസത്തോളം ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയ്ക്കായുള്ള സാരികൾ ഡിസൈൻ ചെയ്തത്; മഹാനടിക്കായി ധരിച്ചത് നൂറ്റി ഇരുപതോളം സാരി; ഒരു വർഷത്തോളം ജീവിച്ചത് സാവിത്രിയമ്മയായി; സെറ്റിൽ കൃത്യസമയത്ത് എത്തണമെന്നും, വിനയത്തോടും എളിമയോടും പെരുമാറാനും അമ്മ ഓർമ്മിപ്പിക്കും; കീർത്തി സുരേഷ് വിശേഷങ്ങൾ പങ്ക് വയ്ക്കുമ്പോൾ

ആറു മാസത്തോളം ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയ്ക്കായുള്ള സാരികൾ ഡിസൈൻ ചെയ്തത്; മഹാനടിക്കായി ധരിച്ചത് നൂറ്റി ഇരുപതോളം സാരി; ഒരു വർഷത്തോളം ജീവിച്ചത് സാവിത്രിയമ്മയായി; സെറ്റിൽ കൃത്യസമയത്ത് എത്തണമെന്നും, വിനയത്തോടും എളിമയോടും പെരുമാറാനും അമ്മ ഓർമ്മിപ്പിക്കും; കീർത്തി സുരേഷ് വിശേഷങ്ങൾ പങ്ക് വയ്ക്കുമ്പോൾ

സ്വന്തം ലേഖകൻ

തെന്നിന്ത്യയിലെ മഹാനടിയായിരുന്ന സാവിത്രിയെ തിരശ്ശീലയിൽ അവതരിപ്പിച്ചതിലൂടെ ദേശീയ പുരസ്‌കാരം തേടിയെത്തിയ സന്തോഷത്തിലാണ് കീർത്തി സുരേഷും കുടുംബവും.മലയാളസിനിമയിലെ മുൻകാലനായികയായ മേനകാ സുരേഷിന്റെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷിലൂടെയാണ് വീണ്ടും ദേശീയ പുരസ്‌കാരം മലയാളത്തെ തേടിയെത്തിയപ്പോൾ അമ്മക്ക് ലഭിക്കാതെ പോയ അവാർഡ് തന്നിലൂടെ വിട്ടിലെത്തിയ സന്തോഷത്തിലാണ് കീർത്തി.

തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി.അതേസമയം തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടാൻ ഇടയാക്കിയ മഹാനടിയിലെ കഥാപാത്രം ആദ്യം നിരസിക്കുകയായിരുന്നുവെന്ന് കീർത്തി സുരേഷ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോളിതാ സിനിമയിലെ കൂടുതൽ വിശേഷങ്ങൾ നടി കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലൂടെ പങ്ക് വയ്ക്കുകയുണ്ടായി.

ഏതാണ്ട് ഒരുവർഷത്തോളം സാവിത്രിയമ്മയായി ജീവിക്കുകയായിരുന്നെന്നും ഷൂട്ട് നടക്കുന്ന സമയങ്ങളിലെല്ലാം സാവിത്രിയമ്മയെ കുറിച്ചായിരുന്നു ചിന്തയെന്നും കീർത്തി പറയുന്നു.സിനിമയിൽ ഒരിക്കൽ പോലും കീർത്തിയായി ജീവിച്ചില്ല എന്നു പറയാം. അവരുടെ സിനിമകൾ ഒഴിവു സമയങ്ങളിലിരുന്ന് വീണ്ടും വീണ്ടും കാണുമായിരുന്നു. അവരെ കുറിച്ചെഴുതിയ കുറിപ്പുകളും വായിക്കും. പൂർണമായും സാവിത്രിയമ്മയുടെ ജീവിതമായിരുന്നു ആ നാളുകളിൽ ഞാൻ ജീവിച്ചത്. ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ.'

'ആദ്യ ടീസർ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോൾ സന്തോഷമായി. ആ സിനിമയ്ക്ക് വേണ്ടി നൂറ്റി ഇരുപതോളം സാരി ധരിച്ചിരുന്നു. വസ്ത്രാലങ്കാരം നിർവഹിച്ച ഗൗരംഗ് ഷാ, അർച്ചൻ റാവു, കോസ്റ്റ്യൂം ഡിസൈനർ ഇന്ദ്രാക്ഷി പട് നായിക് മാലിക് ഇവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കണം. ആറു മാസത്തോളം അവർ ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയുടെ സാരികൾ ഡിസൈൻ ചെയ്തതെന്നും നടി പറയുന്നു.

ഒരുപാട് ടെൻഷനടിച്ച് ചെയ്ത സിനിമയായിരുന്നു മഹാനടിയെന്നും കീർത്തി പറയുന്നു. സാവിത്രി അമ്മയുടെ സിനിമകളെല്ലാം പരമാവധി സംഘടിപ്പിച്ച് കണ്ടു തീർത്തു. അവരുടെ ഓരോ മാനറിസങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു. ശരീരവും അതിനനുസരിച്ച് മാറ്റം വരുത്തി. മേക്കപ്പിന് വേണ്ടി തന്നെ മണിക്കൂറുകൾ ചെലവഴിച്ചു. പക്ഷേ സാവിത്രിയമ്മയാകാൻ ഒരുങ്ങി കഴിഞ്ഞത് മുതൽ ടെൻഷനടിക്കാൻ തുടങ്ങി. എന്റെ ശ്രമം തെറ്റിപ്പോകരുതെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. സാവിത്രിയമ്മയെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന, അടുത്തറിയുന്ന എത്രയോ ആൾക്കാരുണ്ട്.

ഒരു പക്ഷേ എന്റെ അഭിനയം മോശമായിപ്പോയാലോ എന്ന പേടി വല്ലാതെ അലട്ടിയിരുന്നു.ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ. ആദ്യ ടീസർ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോൾ സന്തോഷമായെന്നും നടി പറയുന്നു.

അമ്മയുടെ ഉപദേശങ്ങൾ എപ്പോഴും മനസിൽ കൊണ്ടു നടക്കാറുണ്ട്, സെറ്റിൽ കൃത്യ സമയത്തെത്തണം. ഓരോരുത്തരോടും വിനയത്തോടും എളിമയോടും കൂടി വേണം പെരുമാറാൻ. നമ്മൾ എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെ വേണം എത്രവലിയ നടിയായാലും ജീവിക്കാൻ എന്നൊക്കെ അമ്മ എപ്പോഴും ഓർമ്മിപ്പിക്കുമെന്നും നടി പറയുന്നു.

കീർത്തിയുടേതായി ഇനി മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചി്ത്രം കുഞ്ഞാലി മരയ്ക്കാറാണ്.കൂടാതെ ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP