Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമ്പനാട് ഓർത്തഡോക്‌സ് പള്ളിയിലെ സസ്‌പെൻഷനിലായ അസിസ്റ്റന്റ് വികാരി വീട്ടിൽ മരിച്ച നിലയിൽ; തൂങ്ങി മരണമെന്ന് നാട്ടുകാർ; ഹൃദയാഘാതമാകാമെന്ന് പറഞ്ഞ് പൊലീസ്; മാനസിക സംഘർഷം താങ്ങാൻ കഴിയാതെ ജീവനൊടുക്കിയത് ആകാമെന്ന് വിശ്വാസികളിൽ ഒരു വിഭാഗം

കടമ്പനാട് ഓർത്തഡോക്‌സ് പള്ളിയിലെ സസ്‌പെൻഷനിലായ അസിസ്റ്റന്റ് വികാരി വീട്ടിൽ മരിച്ച നിലയിൽ; തൂങ്ങി മരണമെന്ന് നാട്ടുകാർ; ഹൃദയാഘാതമാകാമെന്ന് പറഞ്ഞ് പൊലീസ്; മാനസിക സംഘർഷം താങ്ങാൻ കഴിയാതെ ജീവനൊടുക്കിയത് ആകാമെന്ന് വിശ്വാസികളിൽ ഒരു വിഭാഗം

ശ്രീലാൽ വാസുദേവൻ

കടമ്പനാട്: കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മൃതദേഹം ചായലോട് സ്വകാര്യ മെഡിക്കൽകോളേജ് മോർച്ചറിയിൽ. കഴിഞ്ഞ ആറ് മാസമായി കടമ്പനാട് സെന്റ്തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി ചുമതലവഹിക്കുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പള്ളി ചുമതലകളിൽ നിന്ന് ഫാ. ഡേവിഡ് ജോയിയെ അടൂർ-കടമ്പനാട്ഭ ദ്രാസനാധിപൻ ഇടപെട്ട് കുറച്ച് ദിവസത്തേക്ക് മാറ്റിനിർത്തിയതായി പറയുന്നു.

പള്ളി ചുമതലയുള്ള ചിലർ ഭദ്രാസനാധിപന് പരാതി നൽകിയതിനെ തുടർന്നാണ് ഈ മാറ്റിനിർത്തലെന്ന് പറയുന്നു. അന്നു മുതൽ ഇദ്ദേഹം മാനസികസംഘർഷത്തിലായിരുന്നു. ഇന്നലെ ബന്ധുക്കൾ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് കൂടലിലുള്ള വീട്ടിലെത്തിയപ്പോഴാണ് കാണപ്പെട്ടത്. പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ തന്റെ മരണത്തിന് ഉത്തരവാദി മുഖ്യ വികാരി ആയിരിക്കുമെന്ന് ഇദ്ദേഹം പലരോടും പറഞ്ഞിരുന്നുവത്രേ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം അറിയുവാൻ സാധിക്കുകയുള്ളെന്നാണ് കൂടൽ പൊലീസ് പറയുന്നത്.

വികാരിയുടെ കുടുംബ വഴക്ക് ചിലർ മുതലെടുത്തുവെന്നും പറയുന്നു. ഭാര്യയെ കൊണ്ട് ഭദ്രാസനാധിപന് പരാതി നൽകിപ്പിച്ചുവെന്നും സസ്‌പെൻഷന് ഇതു കാരണമായെന്നും പറയപ്പെടുന്നു. വികാരി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. തൂങ്ങി നിന്ന മൃതദേഹം അഴിച്ചെടുത്ത് പൊലീസിനെ അറിയിക്കാതെ ചായ ലോട്ടുള്ള സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നുവത്രേ.

കൂടൽ പൊലീസ് സ്റ്റേഷന് തൊട്ടു മുന്നിലാണ് സംഭവം നടന്നത്. ആത്മഹത്യ സ്വാഭാവിക മരണമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇദ്ദേഹം മദ്യപനും ഭാര്യയെ പതിവായി ഉപദ്രവിക്കുകയും ചെയ്യുന്ന ആളായിരുന്നുവെന്നും ചില വിശ്വാസികൾ പറയുന്നു. പള്ളിയിൽ നിന്ന് വിലക്കാൻ കാരണവും ഇതായിരുന്നുവത്രേ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP