Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരെയും സർക്കാറിനെയും പറ്റിച്ച് കെ.എസ്.ഇ.ബി; കഴിഞ്ഞ വർഷം പ്രളയദുരിതാശ്വാസത്തിലേക്ക് സാലറി ചലഞ്ച് വഴി സമാഹരിച്ച 126 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ മുക്കി; സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് വിശദീകരിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള; വാട്ടർ അഥോറിറ്റി കെഎസ്ഇബിക്ക് നൽകാനുള്ള 1500 കോടിയുടെ കുടിശ്ശിക ലഭിച്ചാൽ പണം നൽകുമെന്നും വിശദീകരണം

ജീവനക്കാരെയും സർക്കാറിനെയും പറ്റിച്ച് കെ.എസ്.ഇ.ബി; കഴിഞ്ഞ വർഷം പ്രളയദുരിതാശ്വാസത്തിലേക്ക് സാലറി ചലഞ്ച് വഴി സമാഹരിച്ച 126 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ മുക്കി; സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് വിശദീകരിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള; വാട്ടർ അഥോറിറ്റി കെഎസ്ഇബിക്ക് നൽകാനുള്ള 1500 കോടിയുടെ കുടിശ്ശിക ലഭിച്ചാൽ പണം നൽകുമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രളയദുരിതാശ്വാസത്തിലേക്ക് പിരിച്ച കോടികൾ ഒരു വർഷം കഴിഞ്ഞിട്ടും കൈമാറാതെ കേരള ഇലക്ട്രിസിറ്റി ബോർഡ്. മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നെല്ലാം പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയപ്പോഴാണ് കെഎസ്ഇബി ജീവനക്കാരിൽ നിന്നും പിരിച്ച തുക നൽകാതിരുന്നത്. 136 കോടി രൂപയാണ് കഴിഞ്ഞ വർഷം കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല. പത്ത് കോടി രൂപ മാത്രമാണ് നൽകിയത്.

എന്നാൽ, ഇതിൽ നിന്നും 126 കോടി ഇതുവരെയും നൽകിയിട്ടില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസം കൊണ്ടാണ് തുക പിടിച്ചത്. ജീവനക്കാർ തങ്ങളുടെ സ്വന്തം ശമ്പളത്തിൽ നിന്ന് നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല. 2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതം ബോർഡ് പിടിച്ചെടുത്തു.

സാലറി ചലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. ഓരോ മാസവും ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക എന്നതാണ് സാധാരണയുള്ള രീതി. കഴിഞ്ഞ സപ്റ്റംബർ മുതലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി.

കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിരുന്നു. അതിന് പുറമേയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്. അതേസമയം, കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.

ഓരോ മാസവും ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക എന്നതാണ് സാധാരണയുള്ള രീതി. എന്നാൽ കെഎസ്ഇബി അത് പാലിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് അത് സാധിക്കാതിരുന്നതെന്നാണ് കെഎസ്ഇബി ചെയർമാൻ പറയുന്നത്. വാട്ടർ അഥോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നൽകാനുണ്ട്. ഇത് നാല് ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിൽ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള തുക തട്ടിക്കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിൽ സമാഹരിച്ചത് 1205.18 കോടി രൂപയായിരുന്നു. വ്യക്തികളിലും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന 2,675.71 കോടിയും. ഉത്സവബത്ത സംഭാവന ഇനത്തിൽ 117.69 കോടിയും മദ്യസെസ് വഴി 308.68 കോടിയും ലഭിച്ചു. പ്രളയാനന്തരം അടിയന്തര സഹായമായി 7,37,475 പേർക്ക് 457.23 കോടി രൂപ നൽകി. 10,000 രൂപവരെ 6.9 ലക്ഷം കുടുംബങ്ങൾക്ക് ലഭ്യമാക്കി. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണിക്കും പുനർനിർമ്മാണത്തിനും 1318.61 കോടി രൂപ അനുവദിച്ചു. 15 ലക്ഷത്തിലേറെ പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിനായി പതിനായിരത്തിലധികം ക്യാമ്പ് തുറന്നു. 6,93,287 വീടുകൾ താമസയോഗ്യമാക്കി. പകർച്ചവ്യാധികളെ നേരിടാൻ കൈമെയ് മറന്ന് ഇടപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP