Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോൺവഴി മുത്തലാഖ് ചൊല്ലി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് യുവതിയെ മടക്കി അയച്ചത് ഭർത്താവിന്റെ വീട്ടിലേക്ക്; അഞ്ചുവയസുകാരി മകളുടെ കൺമുന്നിൽ 22കാരിയെ ജീവനോടെ ചുട്ടുകൊന്ന് ഭർത്താവും ബന്ധുക്കളും; യുപി തലസ്ഥാനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത

ഫോൺവഴി മുത്തലാഖ് ചൊല്ലി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് യുവതിയെ മടക്കി അയച്ചത് ഭർത്താവിന്റെ വീട്ടിലേക്ക്; അഞ്ചുവയസുകാരി മകളുടെ കൺമുന്നിൽ 22കാരിയെ ജീവനോടെ ചുട്ടുകൊന്ന് ഭർത്താവും ബന്ധുക്കളും; യുപി തലസ്ഥാനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: മുത്തലാഖ് ചൊല്ലിയ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തീകൊളുത്തി. മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന സയീദ(22)യെയാണ് തീകൊളുത്തി കൊന്നത്. ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പൊലീസ് യുവതിയോട് അതേ വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവ് ഭാര്യയെ മുടിയിൽ കുത്തിപ്പിടിച്ച് നിർത്തുകയും ബന്ധുക്കൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അഞ്ച് വയസുള്ള മകൾ നോക്കി നിൽക്കയാണ് യുവതിയെ ജീവനോടെ തീകൊളുത്തിയത്. യു.പിയിലെ ശ്രാവസ്തി ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.മുംബയിൽ കഴിയുന്ന യുവതിയെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ, ഭർത്താവിനൊപ്പം തുടരാനും ഓഗസ്റ്റ് 15 ന് ഇരുവരോടും സ്റ്റേഷനിൽ ഹാജരാക്കാനും പൊലീസ് പറയുകയായിരുന്നു.

എന്നാൽ, തന്റെ വീട്ടിൽ ഇനി തുടരാൻ ഭാര്യയെ അനുവദിക്കില്ലെന്നും വീട് വിട്ട് പോകണമെന്നും യുവാവ് യുവതിയോട് ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.എന്നാൽ,? യുവതി അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സയീദയെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP