Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർബിൾ ഇറക്കുന്നതിനിടെ അപകടം: ബഹ്‌റൈനിൽ മലയാളി യുവാവ് മരിച്ചു; നാല് മലയാളികൾക്ക് പരുക്ക്

മാർബിൾ ഇറക്കുന്നതിനിടെ അപകടം: ബഹ്‌റൈനിൽ മലയാളി യുവാവ് മരിച്ചു; നാല് മലയാളികൾക്ക് പരുക്ക്

സ്വന്തം ലേഖകൻ

മനാമ: ബഹ്?റൈനിൽ മാർബിൾ ഇറക്കുന്നതിനിടെ അപകടത്തിൽ ഒരു മലയാളി മരിക്കുകയും നാലു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്?തു. ആലിബൂരിയിലായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ്.ഭവനിൽ നിഷാന്ത്ദാസ് (27)ആണ് മരിച്ചത്.

ഒമാനിൽ നിന്നുംക്കൊണ്ടുവന്ന മാർബിൾ സ്വകാര്യകമ്പനിയിൽ ഇറക്കുന്നതിനെ മാർബിൾപാളി പൊട്ടിവീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേരെ ബി.ഡി.എഫ് ആശുപത്രിയിലും രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയക്കുകയും ചെയ്?തു. മരണമടഞ്ഞ നിഷാന്ത് ദാസ് 2013 ലാണ് ബഹ്‌റൈനിൽ എത്തിയത് മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾക്ക്? തുടക്കമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP