Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായ നിയമലംഘനം ഉണ്ടെങ്കിൽ മാത്രമേ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനാകൂ; അമിത വേഗതയ്ക്ക് നോട്ടീസ് അയച്ചപ്പോൾ വഫ പിഴ അടച്ചിരുന്നു; വഫയ്ക്കും ശ്രീറാമിനും വീണ്ടും നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ്; ഇരുവരുടെയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാതെ അധികൃതരുടെ കള്ളക്കളി തുടരുന്നു

തുടർച്ചയായ നിയമലംഘനം ഉണ്ടെങ്കിൽ മാത്രമേ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനാകൂ; അമിത വേഗതയ്ക്ക് നോട്ടീസ് അയച്ചപ്പോൾ വഫ പിഴ അടച്ചിരുന്നു; വഫയ്ക്കും ശ്രീറാമിനും വീണ്ടും നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ്; ഇരുവരുടെയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാതെ അധികൃതരുടെ കള്ളക്കളി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപിച്ച് വാഹാനമോടിച്ച് ഉണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ സസ്പെന്റ് ചെയ്യില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോൾ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തുല്യമാണെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.

അതേസമയം കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെന്റ് ചെയ്യും. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നൽകാത്ത സാഹചരര്യത്തിലാണ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നത്. നേരത്തെ അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് സസ്പെന്റ് ചെയ്തില്ല എന്ന് വാർത്തകൾ വന്നിരുന്നു. നിയമനടപടി പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം.

വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമാണു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികൾ നീളുന്നതെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. തുടർച്ചയായ നിയമലംഘനം ഉണ്ടെങ്കിൽ മാത്രമേ ലൈസൻസ് റദ്ദാക്കാനാകൂവെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്. ഇത് ഒറ്റപ്പെട്ട സംഭവമായതിനാൽ ശ്രീറാമിന്റ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനേ പറ്റൂ. സസ്‌പെൻഡ് ചെയ്യണമെങ്കിൽ ശ്രീറാമിന്റ വാദം കൂടി കേൾക്കണം. ഇതിനായി നോട്ടിസ് നൽകിയെങ്കിലും പഴ്‌സനൽ സ്റ്റാഫ് എന്ന പേരിൽ മറ്റൊരാളാണ് കൈപ്പറ്റിയത്. അതിനു മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ലെന്നും വകുപ്പ് പറയുന്നു.

രണ്ടുപേരിൽനിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ല. മാത്രമല്ല അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റെ റിപ്പോർട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിയത് മൂന്നുദിവസം മുമ്പാണ്. പരിശോധന റിപ്പോർട്ടും ശ്രീറാമിന്റെ മറുപടിയും ചേർത്ത് ശ്രീറാം ലൈസൻസെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആർടി ഓഫിസിലേക്ക് അയച്ചുകൊടുക്കും. ലൈസൻസ് സസ്‌പെൻഡ് ചെയ്യേണ്ടത് അവിടെയാണ്. എന്നാൽ സംഭവം എവിടെയാണോ നടന്നത് അവിടെയാണു സസ്െപൻഡ് ചെയ്യേണ്ടതെന്നാണു മട്ടാഞ്ചേരി ജോയിന്റ് ആർടിഒയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP