Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററിൽ പോയി കാണുന്നത്; മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; യുവാവിന് നമിത പ്രമോദിന്റെ മറുപടി

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററിൽ പോയി കാണുന്നത്; മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; യുവാവിന് നമിത പ്രമോദിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സിനിമാ മേഖലയിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. ടൊവിനോ തോമസിന്റെയും ജോജുവിന്റെയും പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സണ്ണിവെയിൻ തുടങ്ങിയ പ്രമുഖരും സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി പേരാണ് വിവിധ സഹായങ്ങളുമായി രംഗത്തുള്ളത് ഇതിൽ പേരു വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത താരങ്ങളുംപ്പെടുന്നു.

എന്നാൽ മലയാള സിനിമാ ലോകത്തുനിന്ന് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതിനിടെ വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടിയുമായി നടി നമിത പ്രമോദ് രംഗത്തെത്തി. നടിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമർശനവുമായി യുവാവ് എത്തിയത്. 'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കിൽ പ്രശ്നം വരുമ്പോൾ സഹായിക്കാൻ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററിൽ പോയി കാണുന്നത്. അവർക്ക് ഇത്തിരിസഹായം ചെയ്തൂടെ.'ഇതായിരുന്നു യുവാവിന്റെ കമന്റ്.

കമന്റിനു താഴെ നിരവധി ആളുകൾ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചർച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. 'സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി.'നമിത മറുപടിയായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP