Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മരക്കാർ മടങ്ങുന്നു

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മരക്കാർ മടങ്ങുന്നു

സ്വന്തം ലേഖകൻ

ദോഹ : നാൽപ്പതു വർഷത്തെ പ്രവാസത്തിനു ശേഷം മരക്കാർ മങ്കട നാട്ടിലേക്ക് മടങ്ങുന്നു. 1971 ഫെബ്രുവരിയിൽ ബോംബെ, കറാച്ചി വഴി ഖത്തറിലെത്തി ദോഹ മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഖത്തറിലെ ഇസ്ലാഹീ പ്രബോധന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മരക്കാർ മങ്കടക്കുള്ള ഖത്തർ കേരള ഇസ്ലാഹി സെന്ററിന്റെ ആദരം ബഹുമാന്യ പണ്ഡിതൻ ഉമർ ഫൈസി അദ്ദേഹത്തിനുള്ള യാത്രയയപ്പു ചടങ്ങിൽ വെച്ചു സമ്മാനിച്ചു.

1983-84 കാലഘട്ടം മുതൽ ഇസ്ലാഹി സെന്ററുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു വരുന്ന മരക്കാർ മലപ്പുറം ജില്ലയിലെ മങ്കട ചേരിയം നിവാസിയാണ്. ഇസ്ലാഹി സെന്ററിന്റെ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗമായും സക്കാത്ത് സെൽ, വളണ്ടിയർ വിങ് തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയിലും ദീർഘകാലം പ്രവർത്തിച്ചു. നുഐജ, മുഗളിന, ശാര അസ്മക്ക്, ബിൻ മഹ്മൂദ്, ശാരാ കഹർബ, ദോഹ ജദീദ്, മൻസൂറ തുടങ്ങിയ പ്രദേശങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രങ്ങളായിരുന്നു.

യോഗത്തിൽ കെ ടി ഫൈസൽ സലഫി, മുജീബ് റഹ്മാൻ മിശ്കാത്തി, ഉസ്മാൻ വിളയൂർ, ഉമർ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, നൗഷാദ് സ്വലാഹി, ശംസുദ്ധീൻ, അബ്ദുല്ലത്തീഫ്, താജുദ്ധീൻ നാലകത്ത്, അബ്ദുൽ വാഹിദ് ഹംസ എന്നിവർ സംസാരിച്ചു. മരക്കാർ മങ്കട മറുപടി പ്രസംഗം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP